
ത്വായിഫ്: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ത്വായിഫ് സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽവന്നു സമസ്ത പ്രവാസി പോഷക ഘടകമായ സമസ്ത ഇസ് ലാമിക് സെന്റർ അണിചേരാം ഈ സംഘശക്തിയിൽ എന്ന പേരിൽ ദേശീയ തലത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാംപയിൻ അടിസ്ഥാനമാക്കിയാണ് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നത്. ത്വായിഫിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പത്തോളം ഏരിയാ കമ്മിറ്റികളിൽ നിന്നാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
അഹ്മദ് ശരീഫ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക കൗൺസിൽ യോഗം അബൂബക്കർ ദാരിമി ആലമ്പാടി ഉദ്ഘാടനം ചെയ്തു. എസ്. ഐ. സി ദേശീയ കമ്മിറ്റി പ്രതിനിധി സലീം നിസാമി വിഷയാവതരണവും തെരഞ്ഞെടുപ്പിനും നേതൃത്വം നൽകി. ഷഹനാസ് അക്ബർ ഹുദവി, അഹ്മദ് ഹുദവി, സ്വാലിഹ് ഫൈസി തുടങ്ങിയവർ ആശംസകൾ നേർന്നു. അബ്ദുറഹ്മാൻ മുസ്ലിയാർ ഏലംകുളം, അബ്ദു ലത്വീഫ് ഫറോക്ക് എന്നിവർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബഷീർ താനൂർ സ്വാഗതവും അബ്ദുൽ ജബ്ബാർ കരുളായി നന്ദിയും പറഞ്ഞു
പുതിയ ഭാരവാഹികൾ: ഉപദേശക സമിതി വൈസ് ചെയർമാൻമാർ: മുഹമ്മദലി തെങ്കര, അബ്ദുൽ ജലീൽ തെട്ടോളി, മുഹമ്മദ് (കുഞ്ഞിപ്പ) മേൽമുറി, ചെയർമാൻ: ബഷീർ താനൂർ, പ്രസിഡണ്ട്: അഹ്മദ് ശരീഫ് ഫൈസി കരുവാരക്കുണ്ട്. ജനറൽ സെക്രട്ടറി: അബ്ദുറഹ്മാൻ മുസ്ലിയാർ ഏലംകുളം, ട്രഷറർ: അബ്ദു ലത്വീഫ് ഫറോക്ക്, വൈസ്: പ്രസിഡണ്ട്: ഷഹനാസ് അക്ബർ ഹുദവി, സൈതലവി ഫൈസി, ശരീഫ് മണ്ണാർക്കാട്, വർക്കിംഗ് സെക്രട്ടറി: അബ്ദുൽജബ്ബാർ കരുളായി, ഓർഗനൈസിങ് സെക്രട്ടറി: അഷ്റഫ് താനാളൂർ, സെക്രട്ടറിമാർ: അബ്ദുൽ ഹമീദ് പെരുവള്ളൂർ, സുബൈർ മുസ് ല്യാർ മാള, അബ്ദുറഹ്മാൻ വടക്കഞ്ചേരി.