മക്ക: ഇന്ത്യൻ ഹജ്ജ്മിഷൻ കോർഡിനേറ്ററായി മക്കയിൽ എത്തിയ എസ്കെഎസ്എസ്എഫ് നാഷണൽ കമ്മറ്റി വൈസ് പ്രസിഡന്റും തിരൂർ തുഞ്ചത്തെഴുത്തച്ചൻ ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ: ജാബിർ ഹുദവി പറമ്പിൽ പീടികക്ക് സമസ്ത ഇസ്ലാമിക് സെന്റർ മക്ക സെൻട്രൽ കമ്മറ്റി സ്വീകരണം നൽകി.
കഴിഞ്ഞ കാലങ്ങളിൽ മക്ക സെൻട്രൽ കമ്മറ്റി ചെയ്ത പ്രവത്തനങ്ങളെ കുറിച്ചും വിഖായ സേവനങ്ങളെ കുറിച്ചും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. 2017 ലും ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ അദ്ദേഹം അസീസിയ ബ്രാഞ്ചിൽ ഉദ്യോഗസ്ഥനായി എത്തിയിരുന്നു.
സ്വീകരണ ചടങ്ങിൽ നാഷണൽ കമ്മറ്റി വർക്കിങ് സെക്രട്ടറി റാഫി ഹുദവി ജുബൈൽ മുഖ്യാതിഥിയായിരുന്നു. നാഷണൽ കമ്മിറ്റി വിഖായ ചെയർമാൻ ഫരീദ് ഐക്കരപടി, നാഷണൽ സെക്രട്ടറി മുനീർ ഫൈസി, മക്ക പ്രസിഡന്റ് ഉസ്മാൻ ദാരിമി, സെക്രട്ടറി സക്കിർ കോഴിച്ചെന, ചെയർമാൻ മാനുതങ്ങൾ അരീക്കോട്, ട്രഷറർ മുബഷിർ അരീക്കോട്, പ്രൊവിൻസ് സെക്രട്ടറി മുജീബ് നീറാട്, മുസ്തഫ മലയിൽ, ജാസിം കാടാമ്പുഴ,
സിറാജ് പേരാമ്പ്ര, ഫാറൂഖ്, ബഷീർ മുതുപറമ്പ് തുടങ്ങിയ എസ് ഐ സി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു
Comments are closed for this post.