2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ധീര ദേശാഭിമാനികളുടെ സ്മരണപുതുക്കി സമസ്ത ഇസ്‌ലാമിക് സെന്റർ ഫ്രീഡം സ്ക്വയർ

റിയാദ്: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണല്‍ കമ്മിറ്റി ഫ്രീഡം സ്ക്വയര്‍ ഓൺലൈൻ സംഗമം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ സ്മരണപുതുക്കി. മാതൃ രാജ്യത്തിന്റെ മതേതര ജനാധിപത്യ വ്യവസ്ഥിതിയും മാനവിക ഐക്യവും മത സൗഹാര്‍ദ്ദവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞയുമായി സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ക്വയര്‍ ശ്രദ്ദേയമായി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.

വൈദേശിക ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നയിച്ച പൂര്‍വീക തലമുറയിലെ മഹാ പണ്ഡിതരും ആത്മീയ നേതാക്കളും സ്വാതന്ത്ര്യ സമര നായകരും നേടിത്തന്ന സ്വാതന്ത്ര്യവും, ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളും നിലനിര്‍ത്താനും വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ നിലകൊള്ളുന്ന മഹാ ഭൂരിപക്ഷം വരുന്ന മതേതര ജനാധിപത്യ സമൂഹത്തിനു കരുത്തു പകരാനും തയാറാവണമെന്നു തങ്ങള്‍ ആഹ്വാനം ചെയ്തു.

നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ് ഉബൈദുല്ലാ തങ്ങൾ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം വര്‍ക്കിംഗ് പ്രസിഡണ്ട്‌ സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ: സുബൈര്‍ ഹുദവി ചേകനൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട്‌ ബഷീര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മന്‍സൂര്‍ പള്ളൂര്‍ (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്), അഷ്‌റഫ്‌ വെങ്ങാട് (കെഎംസിസി) തുടങ്ങിയവര്‍ സംസാരിച്ചു.

നാഷണൽ കമ്മിറ്റി ഭാരവാഹികളായ, ഇബ്രാഹീം യുകെ ഓമശ്ശേരി, സെയ്’ദു ഹാജി മൂന്നിയുര്‍ മദീന, മുഹമ്മദ്‌ റാഫി ഹുദവി, അബുബക്ക ദാരിമി താമരശ്ശേരി, അബ്ദുന്നാസര്‍ ദാരിമി കമ്പിൽ, റഷീദ് ദാരിമി, അബ്ദുല്‍ ബാസ്വിത് വാഫി, ഷറഫുദ്ദീന്‍ മുസ്‌ലിയാർ തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിർ നാദാപുരം ടെക്നിക്കല്‍ സപ്പോര്‍ട്ടു നല്‍കി. നാഷണല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍ സ്വാഗതവും അവതാരകനായിരുന്ന നാഷണൽ കമ്മിറ്റി സെക്രട്ടറി ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.