2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ്‌ഐസി കിഴക്കൻ പ്രവിശ്യ സർഗ്ഗലയം ഗ്രാൻഡ് ഫിനാലെക്ക് ഉജ്ജ്വല സമാപനം; ദമാം, ഖോബാർ മദ്രസകൾ ജേതാക്കൾ

ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ കിഴക്കൻ പ്രവിശ്യ കമ്മിറ്റിയും ശർഖിയ്യ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും സംയുക്തമായി സംഘടിപ്പിച്ച സർഗ്ഗലയം ഗ്രാൻഡ് ഫിനാലെ സമാപിച്ചു. ഉമ്മുസാഹിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സർഗ്ഗലയത്തിൽ കിഴക്കൻ പ്രവിശ്യയിലെ ശർഖിയ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ കീഴിലുള്ള വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ നടന്ന സർഗ്ഗലയത്തിൽ വിജയികളായ മദ്രസ വിദ്യാർഥികളും മുതിർന്നവരും മാറ്റുരച്ച പരിപാടി കിഴക്കൻ പ്രവിശ്യയിലെ കുടുംബങ്ങൾക്ക് നവ്യനുഭവമായി മാറി. ഇസ്‌ലാമിക കലാ സാഹിത്യ രംഗത്ത് കിഴക്കൻ പ്രവിശ്യയിൽ ശ്രദ്ധേയമായ പരിപാടിയായിരുന്നു സർഗ്ഗലയം ഗ്രാൻഡ് ഫിനാലെ.

മർഹൂം ചെറുശ്ശേരി ഉസ്താദ് നഗറിൽ ഹംസ ഫൈസി റിപ്പൺ സമസ്‌തയുടെ പതാക ഉയർത്തിയതോടെ ആരംഭിച്ച പരിപാടി വിഖായ വളണ്ടിയർമാരുടെ പൂർണ്ണ നിയന്ത്രണത്തിൽ ആയിരുന്നു. പ്രാരംഭ സംഗമത്തിൽ സയ്യിദ് പൂക്കോയ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. ശർഖിയ്യ റൈഞ്ച് പ്രസിഡന്റ് ഫവാസ് ഹുദവി പട്ടിക്കാട് അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ജനറൽ സിക്രട്ടറി അബ്ദുർറഹ്മാൻ മൗലവി അറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കോഓർഡിനേറ്റർ ബഷീർ ബാഖവി സ്വാഗതവും എസ്‌ഐസി കിഴക്കൻ പ്രവിശ്യ വർക്കിങ് സിക്രട്ടറി അഷ്‌റഫ്‌ അഷ്‌റഫി നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന സർഗ്ഗ സംഗമത്തിൽ വിവിധ മദ്രസകളിൽ നിന്നുള്ള വിദ്യാർഥികളും ജനറൽ, ഉലമ വിഭാഗങ്ങളിൽ പ്രവർത്തകരും മാറ്റുരച്ചു. മദ്രസ വിഭാഗത്തിൽ ദമാം തർബിയത്തുൽ ഇസ്‌ലാം മദ്രസ ഒന്നാം സ്ഥാനവും ഖോബാർ, തുഖ്ബ ഖുവത്തുൽ ഇസ്‌ലാം മദ്രാസ രണ്ടാം സ്ഥാനവും ജുബൈൽ ദാറുൽ ഫൗസ് മദ്രസ മൂന്നാം സ്ഥാനവും നേടി. ജനറൽ, ഉലമ വിഭാഗത്തിൽ ഖോബാർ, ദമാം, ജുബൈൽ സെൻട്രൽ കമ്മിറ്റികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

രാത്രി നടന്ന സമാപന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ, എസ്‌ഐസി പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് റാഫി ഹുദവി അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ, ജിദ്ദ ഉദ്ഘാടനം ചെയ്തു. സമസ്തയുടെ സേവകരാകാൻ കഴിഞ്ഞത് മഹാ ഭാഗ്യമാണെന്നും കേരളത്തിലെ മുസ്‌ലിം ഉമ്മത്തിന് ദീനിന്റെ യഥാർത്ഥ വഴി കാണിച്ചു നൽകിയതിൽ സമസ്തയുടെ പങ്ക് നിർണ്ണായകമാണെന്നും തങ്ങൾ പറഞ്ഞു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു.

ദമാം മലബാർ ഉംറ ചീഫ് അമീർ സകരിയ്യ ഫൈസി പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി. കിഴക്കൻ പ്രവിശ്യയിൽ നിന്ന് നാഷണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ട്രഷറർ പ്രൊവിൻസ് കമ്മിറ്റിട്രഷറർ ഖാസി മുഹമ്മദ് സാഹിബിന്റെ നേതൃത്വത്തിൽ സ്വീകരണവും നൽകി. മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണത്തിനു നാഷണൽ കമ്മിറ്റി ട്രഷറർ ഇബ്രാഹീം ഓമശേരി തുടക്കം കുറിച്ചു. പൊതു പരീക്ഷകളിൽ ഉന്നത വിജയം കാഴ്ച വെച്ച കുട്ടികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും ആദരിച്ചു. സുലൈമാൻ ഖാസിമി ജുബൈൽ സമാപന ദുആക്ക് നേതൃത്വം നൽകി. ഏവരുടെയും മനസ്സ് കീഴടക്കിയ ബുർദ ആസ്വാദന സദസ്, എസ്‌ഐസി ടീം തീം സോങ്, വിഖായ ഗ്രാൻഡ് സല്യൂട്ട് എന്നിവയും അരങ്ങേറി. സ്വാഗത സംഘം കൺവീനർ, എസ്‌ഐസി പ്രൊവിൻസ് കമ്മിറ്റി ജനറൽ സിക്രട്ടറി മാഹിൻ വിഴിഞ്ഞം സ്വാഗതവും സ്വാഗത സംഘം വർക്കിങ് കൺവീനർ മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

ശജീർ കൊടുങ്ങല്ലൂർ, സവാദ് ഫൈസി വർക്കല, ഹുസൈൻ റഹീമ, ഇഖ്ബൽ ആനമങ്ങാട്, കബീർ അത്തോളി, നസീർ ഉമ്മുസാഹിക്, ശജീർ അസ്അദി, ഇസ്ഹാഖ് കോടൂർ, ഇർജാസ് മൂഴിക്കൽ, അമീർ പരുതൂർ, സുഹൈൽ ഹുദവി, റഷീദ് കണ്ണൂർ, അബു യാസീൻ, സമദ് കണ്ണൂർ, ജലാൽ മൗലവി, ആശിഖ് ദമാം, മഅശൂഖ് ദമാം, മുഹ്സിൻ ഹുദവി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.