സമസ്ത ഇസ്ലാമിക് സെന്റര്‍ ഒമാന്‍ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല സമ്മേളനം ആഗസ്ത് 19 ശനിയാഴ്ച സഹമില്‍ വെച്ച് നടത്താന്‍ ഷിനാസില്‍ ചേര്‍ന്ന മേഖല കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. സമ്മേളനത്തില്‍ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രഭാഷണം നടത്തും. മേഖല പ്രസിഡന്റ് സയ്യിദ് ശംസുദ്ധീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഷുക്കൂര്‍ ഹാജി ഉത്ഘാടനം ചെയ്തു. വിഷയവതരണം കെഎന്‍എസ് മൗലവി നടത്തുകയും ആശംസകള്‍ നേര്‍ന്നു കൊണ്ട് ഹനീഫ ബറൈമി, മുനീര്‍ ഹാജി സോഹാര്‍, നാസര്‍ ഹാജി ഷിനാസ്, റഹീം ഷിനാസ്, ശിഹാബ് ഫൈസി ലിവ, മന്‍സൂര്‍ സഹം, ബാവ ദാരിമി, അഷ്‌റഫ് ദാരിമി സംസാരിച്ചു
തുടര്‍ന്ന് സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.
രക്ഷാധികാരികളായി നാസര്‍ ഹാജി ഫലജ്, മുനീര്‍ ഹാജി സോഹാര്‍,ബാവ ഹാജി സോഹാര്‍, അഷ്‌റഫ് ഫലജ്, മുഹമ്മദ് ലിവ, ഷുക്കൂര്‍ ഹാജി ഷിനാസ്, ഹനീഫ ബറൈമി എന്നിവരും ചെയര്‍മാന്‍ സയ്യിദ് ഷംസുദീന്‍ തങ്ങള്‍, വൈസ് ചെയര്‍മാന്‍ റഹീം ഷിനാസ്, അബ്ദുല്‍ കരീം ബറൈമി, നൗഷാദ് ലിവ, ജബ്ബാര്‍ സോഹാര്‍. ജനറല്‍ കണ്‍വീനര്‍ ജാഫര്‍ സഹം. വര്‍ക്കിങ് കണ്‍വീനര്‍ ഷാഹിദ് ഫൈസി വയനാട്. ജോയിന്റ് കണ്‍വീനര്‍ ഹാരിസ് ദാരിമി സോഹാര്‍, കാദര്‍ ഫൈസി. ട്രെഷറര്‍ നാസര്‍ ഹാജി ഷിനാസ് എന്നിവരെയും തിരഞ്ഞെടുത്തു. മേഖല ജനറല്‍ സെക്രട്ടറി ഷാഹിദ് ഫൈസി സ്വാഗതവും റാഷിദ് ഫൈസി സഹം നന്ദിയും പറഞ്ഞു.
Comments are closed for this post.