2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സമസ്‌ത ഇസ്‌ലാമിക് സെന്റർ സകാക സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

   

    സകാക: സമസ്ത ഇസ്‌ലാമിക് സെന്റർ സകാക സെട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന മെമ്പർഷിപ് അടിസ്ഥാനത്തിൽ അൽജൗഫ് ഇസ്‌ലാമിക് സെന്ററിൽ ചേർന്ന കൌൺസിൽ കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ശറഫുദ്ധീൻ മുസ്ല്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഷീർ ദാരിമി ഉദ്ഘാടനം ചെയ്തു. ഹുസൈൻ ഫൈസി പ്രാർത്ഥന നിർവഹിച്ചു. ബഷീർ കെ വി വരവ് ചിലവ് കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ദേശീയ കമ്മിറ്റി നിരീക്ഷകൻ സലിം നിസാമി, അലവിക്കുട്ടി ഒളവട്ടൂർ, റിട്ടേർണിംഗ് ഓഫീസർ ബഷീർ ബാഖവി എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തത്. മുഹമ്മദ് സി പി സ്വാഗതം പറഞ്ഞു.

    പ്രധാന ഭാരവാഹികൾ: മുഹമ്മദ് നജീബ് പട്ടർക്കടവ് (ചെയർമാൻ), ഷറഫുദ്ദീൻ മുസ്‌ല്യാർ (പ്രസിഡന്റ്), ബഷീർ കെ വി എടപ്പാൾ (ജനറൽ സെക്രട്ടറി), മുഹമ്മദ് സി പി എടപ്പാൾ (ട്രഷറർ), കുഞ്ഞു മുഹമ്മദ് അഷ്‌റഫി ചെർപ്പുളശ്ശേരി (വർക്കിംഗ് സെക്രട്ടറി), ഷാക്കിർ എം വി ചെറുവണ്ണൂർ (ഓർഗനൈസിംഗ് സെക്രട്ടറി). സഹ ഭാരവാഹികൾ: ഹുസൈൻ ഫൈസി മേലാറ്റൂർ, അബ്ദുൾ മജീദ് പെരിന്തൽമണ്ണ, സമദ് പട്ടനിൽ (വൈസ് ചെയർമാന്മാർ), ബഷീർ ദാരിമി വട്ടപ്പറമ്പ്, അബൂബക്കർ ഉസ്താത് ഒളവട്ടൂർ, ഹുസൈൻ പി കുന്നത്തുപറമ്പ്‌ (വൈസ്പ്രസിഡന്റുമാർ), നൗഷാദ് ടി പി തിരൂർ, ഷുഹൈബ് സി സി കാർത്തല, നിഷാദ് സി പി തെന്നല (ജോ: സെക്രട്ടറിമാർ).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.