2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സയ്യിദ് മുബഷിർ തങ്ങൾക്ക് എസ് ഐ സി സ്വീകരണം നൽകി

റിയാദ്: സഊദി സന്ദർശിക്കുന്ന എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റി അംഗം അബ്ദുറഹ്മാൻ കല്ലായി എന്നിവർക്ക് സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. എസ് ഐ സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ്‌ ഷാഫി ദാരിമി ദീബാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി എസ് ഐ സി നാഷണൽ കമ്മിറ്റി ഓർഗാനൈസിങ് സെക്രട്ടറി സൈതലവി ഫൈസി പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു.

സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലിയും അബ്ദുറഹ്മാൻ കല്ലായിയും മറുപടി പ്രസംഗം നടത്തുകയും ഇരുവർക്കും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ബഷീർ ഫൈസി ചുങ്കത്തറ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അബൂബക്കർ ഫൈസി വെള്ളില, മുനീർ ഫൈസി, കബീർ വൈലത്തൂർ, കുഞ്ഞിപ്പ തവനൂർ, അബ്ദുറഹ്മാൻ ഫറോഖ്, സമീർ പുത്തൂർ, സമദ് പേരുമുഖം, മൻസൂർ വാഴക്കാട് തുടങ്ങിയവർ സംബന്ധിച്ചു. സലീം വാഫി മൂത്തേടം സ്വാഗതവും അബ്ദുറഹ്മാൻ ഹുദവി പട്ടാമ്പി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News