
റാബിക്: നിലവിലെ കേന്ദ്ര സംസ്ഥാന ഗവൺമെന്റ് കൾ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് വിദേശത്തുനിന്ന് വരുന്നവർക്ക് നിർബന്ധിത ഹോം ക്വാറീൻ വേണം എന്നത് പുനഃപരിശോധിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ റാബിക് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത പ്രവാസികളുടെ മേലുള്ള കടന്നുകയറ്റമാണ് ഈ തീരുമാനം.
നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന പൊതുപരിപാടികളിലോ, സ്വകാര്യ പരിപാടികളിലോ ഒരു തരത്തിലുള്ള കൊറൊണ പ്രോട്ടോകോളും പാലിക്കാതെയാണ് പ്രവാസികൾക്ക് മാത്രം ഇതുപോലുള്ള തെറ്റായ സമീപനങ്ങൾ അടിച്ചേൽപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ഇരു ഗവർമെന്റ് കളും എടുത്ത തീരുമാനത്തെ പുനഃപരിശോധിക്കണമെന്നും, കുറഞ്ഞ അവധിക്കുവരുന്ന പ്രവാസികളെ ബുദ്ധിമുട്ടിക്കരുതെന്നും അവധി കഴിഞ്ഞ് നാട്ടിൽ നിന്നും വരുന്ന പ്രവാസികൾക്ക് മിതമായ നിരക്കിൽ ടിക്കറ്റുകൾ തരപ്പെടുത്താൻ ഇരു ഗവൺമെന്റ്കളും തയ്യാറാവണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, ഹംസ ഫൈസി കാളികാവ്, അബ്ദുൽഖാദർ പാങ്ങ്, അബ്ദുൽസലീം പുല്ലാളൂർ, ശരീഫ് ഫൈസി, മൊയ്തുപ്പ മേൽമുറി, അബ്ദുൽഹാഫിസ് ഉളമതിൽ, വീരാൻകുട്ടി ഒറ്റപ്പാലം, അസ്കർ ഫൈസി, അബ്ദുൽ അസീസ് കുട്ടിലങ്ങാടി, അബ്ദുൽഗഫൂർ പള്ളിയാളി, റഫീഖ് ചീക്കോട്, ആരിഫ് ഖുലൈസ്, സൈദ് നിസാം, സലാഹുദ്ദീൻ വിളയിൽ, ഹാറൂൺ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.