2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എസ് ഐ സി സഊദി നാഷണൽ തല ഖുർആൻ മുസാബഖ ഗ്രാൻഡ് ഫിനാലെ വിജയികളെ പ്രഖ്യാപിച്ചു

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ടാലെന്റ്റ് വിഭാഗത്തിന്റെ കീഴിൽ നടത്തിയ നാഷണൽ തല ഖുർആൻ മുസാബഖ ഗ്രാൻഡ് ഫിനാലെ വിജയികളെ പ്രഖ്യാപിച്ചു. സഊദി അറേബ്യയിലെ 43 സെന്റർ കമ്മിറ്റികൾക്ക് കീഴിൽ ഉലമ, ജനറൽ, സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ അഞ്ചു വിഭാഗങ്ങളിലായി നടന്ന ഖുർആൻ പാരായണ മത്സരങ്ങളിലെ വിജയികൾ പ്രൊവിൻസ് തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും അവിടെ നടന്ന മത്സര വിജയികളാണ് നാഷണൽ തലത്തിൽ മാറ്റുരച്ചത്.

വിധികർത്താക്കളായ സമസ്ത ഖാരിഅ് ശരീഫ് റഹ്മാനി, സമസ്ത മുജവ്വിദ് ബാസിത്ത് ഫൈസി, യമാനിയ്യ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാൾ മുനീർ ഫൈസി എന്നീ പ്രഗത്ഭരുടെ നേതൃത്വത്തിൽ 38 മത്സരാത്ഥികൾ മാറ്റുരച്ച മുസാബഖ വളരെ ശ്രദ്ധേയമായിരുന്നു. ഓഗസ്റ്റ് 21 ശനിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതലായിരുന്നു മത്സരം.

ഞായറാഴ്ച രാത്രി നടന്ന ഫല പ്രഖ്യാപന സംഗമത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി ഉത്ഘാടനവും മത്സര വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു.

സമസ്ത ഖാരിഅ് ശരീഫ് റഹ്മാനി, നാഷണൽ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ, ട്രഷറർ ഇബ്രഹിം ഓമശ്ശേരി എന്നിവർ സംസാരിച്ചു. ഉസ്മാൻ എടത്തിൽ അവതാരകനായ സംഗമത്തിൽ ടാലെന്റ്റ് വിംഗ് ചെയർമാൻ അബ്ദുറഹ്മാൻ പൂനൂർ സ്വാഗതവും ബാസിത് വാഫി നന്ദിയും പറഞ്ഞു.

വിജയികൾ ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്രമത്തിൽ (ബ്രാക്കറ്റിൽ പ്രവിശ്യ): സബ്‌ജൂനിയർ വിഭാഗം: ഇഹാൻ സയ്‌ൻ (ഈസ്റ്റേൺ), സഹൽ ഇബ്രാഹിം (മക്ക), മുഹമ്മദ് അമീൻ (മദീന), ജൂനിയർ വിഭാഗം: യാസിൻ അബ്ദുൽ ജലീൽ (മക്ക), മുഹമ്മദ് മിദ്‌ലാജ് (ഈസ്റ്റേൺ), മുഹമ്മദ് ബാസിം (മക്ക), സീനിയർ വിഭാഗം: അനസ് പി (മക്ക), മുഹമ്മദ് ബിൻഷാദ് (ഈസ്റ്റേൺ), സ്വഫ്‌വാൻ അബൂബക്കർ (മക്ക), ജനറൽ വിഭാഗം: ഫസലുൽ റഹ്മാൻ (ഈസ്റ്റേൺ), ഫൈസൽ കണ്ണൂർ (ഖസീം) , മുഹമ്മദ് ഷാഫി (ഈസ്റ്റേൺ), ഉലമ വിഭാഗം: ഉസ്മാൻ ലത്തീഫി (മക്ക) സുബൈർ അൻവരി (ഈസ്റ്റേൺ), മുഹമ്മദ് വി ടി (ഈസ്റ്റേൺ) എന്നിവർ ജേതാക്കളായി. വിജയികൾക്ക് നാഷണൽ കമ്മിറ്റി അനുമോദനങ്ങൾ അർപ്പിച്ചു. സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സമ്മാന വിതരണം മക്കയിൽ നടക്കുന്ന നേതൃ സംഗമത്തിൽ വിതരണം ചെയ്യും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.