ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) നേതാവ് സുബൈർ ഹുദവി ജിദ്ദയിൽ നിര്യാതനായി. 48 വയസായിരുന്നു. ഹൃദയഘാതം മൂലമാണ് മരണം. സഊദി നാഷണൽ കമ്മിറ്റി അംഗവും നാഷണൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു. ജിദ്ദയിലെ കന്തറയിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം. പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്.
അദ്ദേഹത്തിന്റെ മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി ദുആ ചെയ്യണമെന്ന് എസ്‌ഐസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി, ജനറൽ സെക്രട്ടറി
അബ്ദുർ റഹ്മാൻ മൗലവി അറക്കൽ എന്നിവർ ആഹ്വാനം ചെയ്തു.
Comments are closed for this post.