2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഖുർതുബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സ് ബുറൈദ കെ എം സി സി -എസ് ഐ സി സ്വാഗത സംഘം രൂപീകരിച്ചു

ബുറൈദ: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണം ലക്ഷ്യം വെച്ച്, ബിഹാറിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ കിഷന്‍ഗഞ്ച് ഉള്‍കൊള്ളുന്ന സീമാഞ്ചല്‍ മേഖല ആസ്ഥാനമാക്കി 2019-ൽ ആരംഭിച്ച സ്ഥാപനമാണ് കൊര്‍ദോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്സലൻസിന്റെ ഭാഗമായി ഖുർതുബ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സ് ബുറൈദ കെ എം സി സി -എസ് ഐ സി സ്വാഗത സംഘം രൂപീകരിച്ചു. സമൂഹ നവോത്ഥാനത്തിലും രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് നിർവഹിക്കാൻ കഴിയുന്ന, ഉയർന്ന നേതൃഗുണവും ചിന്താശേഷിയും മതഭൗതിക ജ്ഞാന മേഖലകളിൽ മികച്ച പാണ്ഡിത്യവുമുള്ള, ഒരു പുതു തലമുറയെ സൃഷ്ടിച്ചെടുക്കലാണ് സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇതിന്റെ ഭാഗമായി കിഷൻഗഞ്ചിൽ പതിമൂന്നു ഏക്കറോളം സ്ഥലം വാങ്ങി ആദ്യ കെട്ടിടത്തിൻ്റെ പണി തുടങ്ങുകയാണ്. ആറു കോടി രൂപയിലധികം ചെലവ് വരുന്ന
55000 സ്‌ക്വയര്‍ ഫീറ്റ് നാലു നില കെട്ടിടമാണ് ലക്ഷ്യമിടുന്നത്. ബീഹാര്‍, വെസ്റ്റ് ബംഗാള്‍, ഝാര്‍ഖണ്ഡ്, ആസാം എന്നീ സംസ്ഥാനങ്ങളിലെ വിദ്യഭ്യാസ നവോദ്ധാന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കേന്ദ്രമായും ഇത് പ്രവർത്തിക്കും.

ബിൽഡിംഗ്‌ നിർമാണത്തിൽ പങ്ക്ചേരാൻ ബുറൈദ കെഎംസിസി, സമസ്ത ഇസ്‌ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റി സംയുകതമായി തീരുമാനിച്ചു. അതിന്റെ ഭാഗമായി ബുറൈദയിൽ ചേർന്ന സംയുക്ത കൺവെൻഷൻ അബ്ദുൽ റസാക്ക് അറക്കലിന്റ ആദ്ധ്യക്ഷതയിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നവാസ് പള്ളിമുക്ക് ഉത്ഘാടനം നിർവഹിച്ചു. ബഷീർ വെള്ളില, അബ്ദുസമദ് മൗലവി വേങ്ങുർ, ഷബീറലി ചാലാട് എന്നിവർ സംസാരിച്ചു. ഡോ: ഹസീബ് പുതിയങ്ങാടി സ്വാഗതവും മുസ്തഫ എം സി നന്ദിയും പറഞ്ഞു.

കൺവെൻഷനിൽ ബുറൈദയിൽ സ്വാഗത സംഘകമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരി: സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, ബാജി ബഷീർ, ചെയർമാൻ: അബ്ദു റസാഖ് അറക്കൽ, വൈ ചെയർമാൻ: അബ്ദു സമദ് മൗലവി വേങ്ങൂർ, നവാസ് പള്ളിമുക്ക്, അയ്യൂബ് മുക്കം, കരീം മുക്കം, ജനറൽ കൺവീനർ: ബഷീർ വെള്ളില, വർക്കിംഗ് കൺവീനർ: ഡോ ഹസീബ് പുതിയങ്ങാടി, ജോയിന്റ് കൺവീനർ: ഫൈസൽ ആലത്തൂർ,ശബീറലി ചാലാട്,മുജീബ് പാലാഴി, ഇഖ്ബാൽ എടവണ്ണ, ട്രഷറർ: മുസ്തഫ തൃക്കരിപ്പൂർ, മുസ്തഫ അലനല്ലൂർ ഫണ്ട്‌ ഉത്ഘാടനം നിർവഹിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.