
ജുബൈൽ: സമസ്ത ഇസ്ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സമസ്ത’ സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. സൂം ഓൺലൈൻ പ്ലാറ്റുഫോമിൽ നടന്ന പരിപ സയ്യിദ് അഹ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ് ഐ സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹീം ദാരിമി അധ്യക്ഷത വഹിച്ചു.
എസ് ഐ സി ദേശീയ കമ്മിറ്റി വർക്കിങ് സിക്രട്ടറി ‘സമസ്ത പിന്നിട്ട വഴികൾ’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. 1920 കളിലെ പ്രത്യേക സാഹചര്യത്തിൽ ഏറെ ത്യാഗം സഹിച്ചാണ് പൂർവ്വീകരായ പണ്ഡിതർ സമസ്തക്ക് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കേരളീയ മുസ്ലിംകളുടെ മത – ഭൗതിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ നേട്ടത്തിനു നേതൃത്വം നൽകിയ സമസ്ത ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നടത്തുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വർക്കിങ് സിക്രട്ടറി ഇർജാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു.