ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്റർ അൽ ജുബൈൽ സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ തമീമി ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ദേശീയ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ജുബൈൽ വർക്ക്ഷോപ് ഏരിയ കൽപ്പക റെസ്റ്റോറന്റിൽ വെച്ച് നടന്ന കൗൺസിൽ മീറ്റ് മുഹമ്മദ് കുട്ടി മാവൂർ ഉദ്ഘാടനം ചെയ്‌തു. ഹാഫിദ് നൗഷാദ് മാവൂർ പ്രാർത്ഥന നിർവ്വഹിച്ചു. അൻസാർ അങ്ങാടിപുറം റിപ്പോർട്ട് അവതരിപ്പിച്ചു. അൻസാർ മണ്ണാർക്കാട് സ്വാഗതവും അഫ്ത്താബ് മാവൂർ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രതിനിധികളായ നൗഫൽ നാട്ടുകൽ അബ്‌ദുസ്സലാം എൻ എ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: അബ്ദുന്നാസർ നെല്ലിക്കുത്ത് (ചെയർമാൻ), മുഹമ്മദ് ഫാസി കണ്ണൂർ (പ്രസിഡന്റ്), ഫിറോസ് പേങ്ങാട്, അൻസാർ മണ്ണാർക്കാട് (വൈസ് പ്രസിഡന്റുമാർ), ദാവൂദ് ഫൈസി (ജന: സിക്രട്ടറി), ജിശാർ മഞ്ചേരി, അഫ്താബ് മാവൂർ (ജോ: സിക്രട്ടറിമാർ), സകരിയ അത്തോളി (ട്രഷറർ), അൻസാർ അങ്ങാടിപ്പുറം (വർക്കിങ് സിക്രട്ടറി), സജീർ കൊടുങ്ങല്ലൂർ (ഓർഗ: സിക്രട്ടറി).
സബ്‌കമ്മിറ്റി ഭാരവാഹികൾ : ദഅ്‌വ ചെയർമാൻ: ഹാഫിള് നൗഷാദ് മാവൂർ, കൺവീനർ: അബ്ദുൽ വാഹിദ് പാണ്ടിക്കാട്, റിലീഫ് ചെയർമാൻ: മുഹമ്മദ്കുട്ടി മാവൂർ, കൺവീനർ: ഹംസ, വിഖായ ചെയർമാൻ: ശാഫി, കൺവീനർ: റാഷിദ്, സർഗലയം ചെയർമാൻ: ഫസീഹ്, കൺവീനർ: നദീർ മുഹമ്മദ്.
Comments are closed for this post.