2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജുബൈൽ എസ് ഐ സി സുപ്രഭാതം പ്രചരണ കൺവെൻഷൻ നടത്തി

ദമാം: സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി സുപ്രഭാതം ദിനപ്പത്രം പ്രചരണ കൺവെൻഷൻ നടത്തി. ജുബൈൽ റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ജുബൈൽ ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം തലവൻ സനൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സത്യത്തെയും നന്മയുടെ സാമൂഹ്യ ബോധ്യത്തെയും മുറുകെ പിടിക്കുന്ന സുപ്രഭാതം പത്രം വായന രംഗത്ത് വ്യത്യസ്തമായൊരു അനുഭവം ആണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും ചുരുങ്ങിയത് സമസ്തയുടെ കീഴിലുള്ള മദ്രസകളിലെ പത്ത് ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾ എങ്കിലും ഇത്തരമൊരു നിലപാടിൽ വായന രംഗത്തെക്ക് എത്തുമെന്നത് വരും തലമുറക്ക് നൽകുന്ന ഏറ്റവും വലിയ നന്മ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റാഫി ഹുദവി അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ഉപദേശക സമിതി അംഗം സുലൈമാൻ ഖാസിമി ഉദ്ഘാടനം ചെയ്തു. എസ്‌ഐസി നാഷണൽ കമ്മിറ്റി മീഡിയ വിംഗ് ചെയർമാൻ അബ്ദുസ്സലാം കൂടരഞ്ഞി സുപ്രഭാതം പത്രം വിശദീകരണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഷ്‌റഫ്‌ മൂവാറ്റുപുഴ (ഒ ഐ സി സി), അജയൻ കണ്ണൂർ (നവോദയ), ശിഹാബ് കൊടുവള്ളി (കെഎംസിസി), ജുബൈൽ എസ് ഐ സി ചെയർമാൻ അബ്ദുള്ള പാണ്ടിക്കാട്, ട്രഷറർ ആരിഫ് അത്തോളി എന്നിവർ സംസാരിച്ചു. ജനറൽ സിക്രട്ടറി ഇസ്മായിൽ ഹുദവി സ്വാഗതം പറഞ്ഞു. ആശിഖ് ബാഖവി ദുആക്ക് നേതൃത്വം നൽകി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.