2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

വിദ്യാലയങ്ങളെ ലൈംഗിക അരാജകത്വ കേന്ദ്രങ്ങളാക്കരുത്: ജിദ്ദ എസ് ഐ സി

ജിദ്ദ: സ്‌കൂളുകളിലും കോളേജുകളിലും സർക്കാർ നടപ്പനുദ്ദേശിക്കുന്ന ലിംഗ സമത്വ പദ്ധതി വിദ്യാലങ്ങളെ ലൈംഗിക അരാജകത്വ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും അതിനാൽ സംസ്ഥാന സർക്കാർ ഇതിൽ നിന്നും ഉടനെ പിന്തിരിയാണമെന്ന്‌ സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പുരോഗമനത്തിന്റെ പേരിൽ കൊണ്ട് വരുന്ന ഇത്തരം വികലമായ പദ്ധതികൾ ഭാവി തലമുറയിൽ മത – ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. ഇതിനെതിരെ എല്ലാ ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നു വരണം.

സ്വർണ്ണക്കള്ളക്കടത്ത് മാഫിയകളുടെ ചതിയിൽ പ്രവാസികൾ പെട്ടു പോകരുതെന്നും നിയമ വിരുദ്ധമായ എല്ലാ കാര്യങ്ങളിൽ നിന്നും പ്രവാസികൾ വിട്ട് നിൽക്കണമെന്നും എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി എന്നിവർ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.