2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സി എച്ച് അബ്ദുന്നാസറിന് എസ് ഐ സി യാത്രയയപ്പ് നൽകി

ജിദ്ദ: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന എസ് ഐ സി സജീവ പ്രവർത്തകനും ഇസ്‌ലാമിക കലാ – സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യവുമായ സി.എച്ച് അബ്ദുന്നാസറിന് സമസ്‌ത ഇസ്‌ലാമിക് സെന്റര് ജിദ്ദ സെൻട്രൽ കമ്മിറ്റി വക യാത്രയയപ്പ് നൽകി. എസ് ഐ സി അന്നഹ്ദ ഏരിയ കമ്മിറ്റി പ്രസിഡന്റ് ആയ ഇദ്ദേഹം എസ് ഐ സി നടത്തുന്ന സർഗ്ഗലയം മത്സര വേദികളിൽ തുടർച്ചയായി ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിനു പുറമെ ഇ-ദഅവ രംഗത്തെ സമസ്‌ത സ്നേഹ സൗഹൃദ ശ്രേണിയായ ‘ഖാഫില’ ജിദ്ദയുടെ പ്രവർത്തകനും എസ് കെ ഐ സി ആർ സ്ഥാപകകാല അഡ്‌മിന്മാരിൽ പ്രമുഖനുമാണ്.

എസ് ഐ സി ജിദ്ദ നേതൃ സംഗമ വേദിയായ ‘റിയാദ 21’ പരിപാടിയിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വർക്കിംഗ്‌ സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസറിന് എസ് ഐ സി വക മെമെന്റോ സയ്യിദ് ഉബൈദുല്ല തങ്ങൾ സമ്മാനിച്ചു. സംഘടന രംഗത്തും കലാ – സാഹിത്യ രംഗത്തും അബ്ദുന്നാസറിന്റെ സേവനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

എസ് ഐ സി ജിദ്ദ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് അൻവർ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി,അൻവർ ഫൈസി കാഞ്ഞീരപ്പുഴ, സൈനുദ്ധീൻ ഫൈസി പൊന്മള , ഉസ്‌മാൻ എടത്തിൽ, നൗഷാദ് അൻവരി മോളൂർ, മുസ്തഫ ഫൈസി ചേറൂർ, സൽമാൻ ദാരിമി ആനക്കയം, അബ്ദുൽ ജബ്ബാർ ഹുദവി തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. ഇരു ഹറമുകളുമായി ബന്ധപ്പെടാനുള്ള അവസരങ്ങളും എസ് ഐ സി സംഘടന രംഗത്തെ സൗഹൃദങ്ങളും പ്രവാസം നൽകിയ വലിയ സൗഭാഗ്യങ്ങളായിരുന്നു എന്ന് മറുപടി പ്രസംഗത്തിൽ അബ്ദുന്നാസർപറഞ്ഞു. അബൂബക്കർ ദാരിമി ആലമ്പാടി സ്വാഗതം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.