2022 May 22 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

എസ് ഐ സി ജിദ്ദ സര്‍ഗ്ഗ സംഗമം ശ്രദ്ധേയമായി

ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സർഗ്ഗ സംഗമം 2021 വൈവിധ്യമാർന്ന കലാ സാഹിത്യ മത്സരങ്ങളാൽ ശ്രദ്ധേയമായി. ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സൽമാൻ ദാരിമി ആനക്കയം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി ഉദ്‌ഘാടനം ചെയ്തു. എസ് ഐ സി നാഷണൽ സെക്രട്ടറി ഉസ്മാൻ എടത്തിൽ, SIC മക്ക പ്രോവിൻസ് പ്രസിഡൻറ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ഫൈസി ചേരൂർ എന്നിവർ സംസാരിച്ചു.

ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴിലെ നാല്പതിലധികം വരുന്ന ഏരിയാ കമ്മിറ്റികള്‍ ഉള്‍പ്പെടുന്ന ഹിറാ, ഫലസ്തീന്‍, ഷറഫിയ, ബലദ് എന്നീ നാലു മേഖലകള്‍ തമ്മില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത പ്രതിഭകള്‍ മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, വാര്‍ത്താ വായന, അദാന്‍, അറബി ഗാനം, സംഘ ഗാനം, മലയാള ഗാനം, ഹിഫ്ള്, ഖിറാഅത്ത്, പ്രബന്ധ രചന, പ്രവാസ അനുഭവ കുറിപ്പ്, ചെറുകഥ, കവിത രചന, ന്യൂസ്‌ റിപ്പോര്‍ട്ട്, ചിത്ര രചന, കാലിഗ്രഫി തുടങ്ങിയ വിവിധ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

സ്റ്റേജ് ഇനങ്ങളില്‍ വ്യക്തി ഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും നടന്ന മത്സരങ്ങള്‍ എസ്.ഐ.സി ദാറുസ്സലാം ഓഡിറ്റോറിയത്തിലും, സ്റ്റേജിതര മത്സരങ്ങള്‍ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തിലുമാണ് നടന്നത്. വിവിധ മേഖലകളെ പ്രതിനിധീകരിച്ചു കലാ സാഹിത്യ മത്സരങ്ങളില്‍ അണിനിരന്ന പ്രതിഭകള്‍ക്ക് ഉപഹാരം നല്‍കി. ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടി ബലദ് മേഖല ഒന്നാം സ്ഥാനം നേടി. ഷറഫിയ്യ മേഖല രണ്ടാം സ്ഥാനവും ഹിറ മേഖല മൂന്നാം സ്ഥാനവും നേടിഏറവും കൂടുതല്‍ പോയിന്റ്‌ കരസ്ഥമാക്കി മികച്ച പ്രതിഭ പട്ടം ഉമറുല്‍ ഫാറൂഖ് അരീക്കോട് നേടി.

ഹൈദര്‍ പുളിങ്ങോം, ഉസ്മാൻ എടത്തിൽ , അബൂബക്കർ ദാരിമി, നൗഷാദ് അൻവരി, ഇബ്‌റാഹീം ഹുദവി, മുഷ്‌താഖ്‌ മധുവായ്, തൗസീഫ് , മുഹമ്മദ് കല്ലിങ്ങൽ, മജീദ് പുകയൂർ എന്നിവർ വിവിധ മത്സരങ്ങളിൽ വിധി കർത്താക്കളായി. എസ് ഐ സി മക്ക പ്രോവിന്‍സ് പ്രസിഡണ്ട്‌ ആയി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളെ പരിപാടിയിൽ വെച്ചു ഷാൾ അണിയിച്ചു ആദരിച്ചു.

എസ് ഐ സി വര്‍ക്കിംഗ് സെക്രട്ടറി അന്‍വര്‍ ഫൈസി സ്വാഗതമാശംസിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് അന്‍വര്‍ തങ്ങള്‍, കൺവീനർ അന്‍വര്‍ ഫൈസി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സല്‍മാന്‍ ദാരിമി, അബ്ദുല്‍ ജബ്ബാര്‍ ഹുദവി, സൈനുദ്ധീൻ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.