
റിയാദ്: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന റിപ്പബ്ലിക് ദിന പരിപാടിയോടനുബന്ധിച്ച് സമസ്ത ഇസ്ലാമിക് സെന്ററിന്റെ നേതൃത്വത്തിൽ സഊദിയിലുടനീളം മനുഷ്യ ജാലിക സംഘടിപ്പിക്കുന്നു.
നാൽപതോളം കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടികളിൽ വിവിധ സാമൂഹ്യ, രാഷ്ട്രീയ, മത നേതാക്കൾ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മുഖ്യപ്രഭാഷണം, ജാലിക, പ്രതിജ്ഞ, വിശിഷ്ട വ്യക്തികളുടെ പ്രഭാഷണങ്ങൾ എന്നിവ നടക്കും.