2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

എസ് ഐ സി ഹറമൈൻ സോൺ പ്രവർത്തന സജ്ജം

മക്ക: ഇരു ഹറമുകളും ഉൾകൊള്ളുന്ന സമസ്ത ഇസ്‌ലാമിക് സെന്റർ ഹറമൈൻ സോൺ പ്രഥമ യോഗം മക്കയിൽ ചേർന്നു. മക്ക, മദീന, ജിദ്ദ, തായിഫ്, റാബഗ് എന്നീ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട് അധ്യക്ഷത വഹിച്ചയോഗം സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.

റമളാനിന്റെ മുന്നോടിയായി ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച് ദഅവ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനും ഹറമൈൻ സോണിന് കീഴിൽ വരുന്ന വിഖായ പ്രവർത്തകരെ  ക്യാമ്പയിനുകളും മറ്റും നടത്തി പുണ്യ ഭൂമിയിൽഹജ്ജ് വളണ്ടിയർസേവന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും  ശക്തിപ്പെടുത്താനും തീരുമാനിച്ചു. എല്ലാ വിശ്വാസ ആചാര അനുഷ്ഠാനങ്ങളെയും ബഹുമാനിക്കുന്ന ജനാധിപത്യ  ഇന്ത്യൻ മതേതരത്വത്തിന് കളങ്കമേൽക്കുന്ന മറ്റു മതങ്ങളുടെ ആരാധനാലയങ്ങൾക്കു മേലെ നടത്തപ്പെടുന്ന അക്രമങ്ങളും ഗ്യാൻവാപി മസ്ജിദ് വിഷയത്തിലെ  കോടതി വിധിയെയും യോഗം അപലപിച്ചു.

സൈനുദ്ദീൻ ഫൈസി പൊന്മള ജിദ്ദ, സൈതലവി ഫൈസി ത്വാഇഫ്, അബ്ദുൽ ഗഫൂർ താനൂർ മദീന, ഫിറോസ് പരതക്കാട് ജിദ്ദ, സക്കീർ കോഴിച്ചെന, മുജീബ് റഹ്മാൻ നീറാട്, അബ്ദുല്ലത്വീഫ് വെന്നിയൂർ, നൗഫൽ കെ എം, ഫരീദ് ഐക്കരപ്പടി മക്ക, സലീം മണ്ണാർക്കാട്, യാസർ മക്ക, മുഹമ്മദ് ഇർശാദ്, സലിം മലയിൽ അമ്മിനിക്കാട്, സുലൈമാൻഹാജി ചെറുശ്ശേരി എന്നിവർ ചർച്ചകളിൽപങ്കെടുത്ത് സംസാരിച്ചു. സലീം നിസാമി ഗൂഡല്ലൂർ സ്വാഗതവും വീരാൻ കുട്ടി ഒറ്റപ്പാലം  നന്ദിയും പറഞ്ഞു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.