2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമസ്ത ഇസ്‌ലാമിക് സെന്റർ കിഴക്കൻ പ്രവിശ്യക്ക് പുതിയ നേതൃത്വം

    ദമാം: ‘അണിചേരാം ഈ സംഘശക്തിയിൽ’ എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്‌ഐസി) സഊദി ദേശീയ കമ്മിറ്റി നടത്തിയ മെമ്പർഷിപ് കാംപയിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യ കമ്മിറ്റി പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ വഴി നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ സുഹൈൽ ഹുദവി അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രോസി ഉദ്ഘാടനം ചെയ്‌തു. ഇസ്‌ലാമിക നവോഥാന പ്രവർത്തനങ്ങളിൽ തുല്യതയില്ലാത്ത പ്രവർത്തനമാണ് സമസ്‌ത ഇത് വരെ നടത്തിയതെന്നും പ്രവാസി ഘടകങ്ങളും ഇപ്പോൾ ഇസ്‌ലാമിക ദഅവത്തുമായി മുന്നിൽ നിൽക്കുന്നത് അഭിമാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മേൽനോട്ടത്തിൽ പ്രവാസ ലോകത്തുള്ള ആദ്യ കൂട്ടായ്‌മയാണ് സഊദിയിലെ സമസ്ത ഇസ്‌ലാമിക് സെന്റർ.

       സുലൈമാൻ ഖാസിമി ജുബൈൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. അശ്‌റഫ് അശ്‌റഫി റിപ്പോർട്ട്, കണക്ക് അവതരണം നടത്തി. ദേശീയ കമ്മിറ്റി നിയമിക്കപ്പെട്ട അബൂജിർഫാസ് മൗലവി,  സൈദ് ഹാജി മദീന എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.  ദേശീയ കമ്മിറ്റി ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, സുബൈർ ഹുദവി വെളിമുക്ക് എന്നിവർ ആശകളർപ്പിച്ച് സംസാരിച്ചു. റാഫി ഹുദവി സ്വാഗതവും മാഹിൻ വിഴിഞ്ഞം നന്ദിയും പറഞ്ഞു. 

     പ്രധാന ഭാരവാഹികൾ: സയ്യിദ് ഹബീബ് തങ്ങൾ അൽ അഹ്‌സ (ചെയർമാൻ), മുഹമ്മദ്‌ റാഫി ഹുദവി ജുബൈൽ (പ്രസിഡന്റ്), മാഹിൻ വിഴിഞ്ഞം ദമാം (ജന: സിക്രട്ടറി), ഖാസി മുഹമ്മദ്‌ ഖോബാർ (ട്രഷറർ), അശ്‌റഫ് അശ്‌റഫി ദമാം (വർ: സിക്രട്ടറി), ആശിഖ് ചോക്കാട് തുഖ്ബ (ഓർഗ: സിക്രട്ടറി). 

    സഹഭാരവാഹികൾ: സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഖോബാർ, സുലൈമാൻ ഖാസിമി ജുബൈൽ, ബഷീർ വയനാട് അൽഅഹ്‌സ (വൈസ് ചെയർമാൻമാർ), ശിഹാബുദ്ദീൻ ബാഖവി ജുബൈൽ, ഇഖ്‌ബാൽ ഫൈസി ഖത്തീഫ്, നാസർ വളാഞ്ചേരി ഖഫ്ജി (വൈസ് പ്രസിഡന്റുമാർ), സലീം അരീക്കാട് തുഖ്ബ, ഹുസൈൻ കെപി റഹീമ, മൂസ അസ്അദി ഖോബാർ (സിക്രട്ടറിമാർ), അബൂ ജിർഫാസ് മൗലവി ദമാം, ബഷീർ ബാഖവി കരിപ്പമണ്ണ ഖോബാർ, നാസിർ ദാരിമി ഖോബാർ, അബ്ദുർ റഹ്‌മാൻ ദാരിമി അൽ അഹ്‌സ, സമദ് നല്ലളം ഖഫ്ജി (സമിതി അംഗങ്ങൾ). 

     വിവിധ ഉപസമിതി ചെയർമാൻ, ജനറൽ കൺവീനർമാരായി ശജീർ കൊടുങ്ങല്ലൂർ ജുബൈൽ, നൂറുദ്ദീൻ ദമാം (വിഖായ), ഫവാസ് ഹുദവി ദമാം, അഹ്‌മദ്‌ നിസാമി ഖത്വീഫ് (ദഅ്‌വ), ശംസുദ്ദീൻ അൽഹസ, നൗഷാദ് കെ എസ് പുരം ജുബൈൽ (ടാലെന്റ്സ് വിംഗ്), മുസ്തഫ ദാരിമി ദമാം, ജലാലുദ്ദിൻ മൗലവി ഖോബാർ  (മദ്രസ വിംഗ്, ശർഖിയ റൈഞ്ച്). 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.