ദമാം: മാതൃ രാജ്യം 73-ആമത് റിപ്പപ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി സമസ്തയുടെ വിദ്യാര്‍ഥി യുവജന വിഭാഗം രാജ്യ വ്യാപകമായി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയവുമായി മനുഷ്യ ജാലിക തീർക്കുന്നതിന്റെ ഭാഗമായി പ്രതീകാത്മക പിന്തുണയേകി സൗഹൃദ പ്രതിജ്ഞയിൽ കരുതലൊരുക്കി ദമാം എസ് .ഐ .സിയുടെ ആഭിമുഖ്യത്തിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു.
ഹോളിഡേയ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും അൽ മുനാ ഇന്റർനാഷണൽ സ്‌കൂൾ സി ഇ ഒ യുമായ ടിപി മുഹമ്മദ് ഉദ്ഘാടനം കർമ്മം നിര്‍വ്വഹിച്ചു. എസ്‌ഐസി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സവാദ് ഫൈസി വര്‍ക്കല അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ തിളക്കമാർന്ന മുന്നേറ്റത്തിനും ഭരണ ഘടനയിലൂടെ വകവെച്ചു തരുന്ന പൗരാവകാശങ്ങളും തുല്യ നീതിയും സ്ഥിതി സമത്വവും വർത്തമാന കാല പ്രതിസന്ധിയിൽ അന്യം നിന്നുപോകാൻ അനുവദിക്കരുത്. വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദ്യര്യം. രാജ്യം നേരിടുന്ന പ്രതികൂല്യങ്ങളെ സൗഹൃദാധിഷ്ഠിതമാക്കിയുള്ള അതീജീവാന ശ്രമങ്ങൾ അനിവാര്യമാണ്. അതിരുകടന്ന ഇര നിർമ്മിതികളെ അവഗണിച്ചു പ്രതീക്ഷകൾ വെച്ചുമുന്നേറാനും പുരോഗമന ക്രമീകരണങ്ങളിൽ ഭാഗവാക്കാനുമുള്ള പ്രതിജ്ഞയിലൂടെ മനുഷ്യ ജാലിക സംഗമം ശ്രദ്ധേയമായി.
മാഹീൻ വിഴിഞ്ഞം പ്രതിജ്ഞ വാചകം ചെല്ലികൊടുത്തു. ജാലികയുടെ ഭാഗമായുള്ള ദേശീയോദ്ഗ്രഥന ഗാനം അഷ്‌റഫ് അശ്‌റഫി കരിമ്പ, ബാസിത് പട്ടാമ്പി, ഷഫീക് ഓമശ്ശേരി എന്നിവർ ആലപിച്ചു. ഉമർ ഹസനി അറക്കൽ മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ടാതിഥികളായി സംബന്ധിച്ച ആൽബിൻ ജോസഫ് (ലോക കേരള മലയാളി സഭ), ഇബ്‌റാഹീം ഓമശ്ശേരി (ട്രഷറർ എസ്‌ഐസി നാഷണൽ കമ്മിറ്റി), ലുഖ്‌മാൻ വിളത്തൂർ മാധ്യമ പ്രതിനിധി. ഹനീഫ മൂവാറ്റുപുഴ (നവോദയ ) എന്നിവർ സംസാരിച്ചു .
മുസ്തഫ ദാരിമി പ്രാർത്ഥന നടത്തി. നാസർ വയനാട്, അബ്‌ദുൽ ഗഫൂർ പയോട്ട, നൗഷാദ് ദാരിമി ചാലിയം, ശബീറലി ആമ്പാടത്ത്, സുബൈർ നാദാപുരം, മുസ്തഫ നന്തി, അബ്‌ദുൽ റാവൂഫ് മുസ്‌ലിയാർ എടപ്പാൾ, മൊയ്തീൻ പട്ടാമ്പി, ഇസ്ഹാഖ് കോഡൂർ, നൂറുദ്ധീൻ മൗലവി ചുങ്കത്തറ, മഹ്ശൂക്ക് ചേലേമ്പ്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അബൂയാസീൻ ചളിങ്ങാട് സ്വാഗതവും മുനീർ കൊടുവള്ളി നന്ദിയും പറഞ്ഞു.
Comments are closed for this post.