2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ സംഗമം നടത്തി

ദമാം: പ്രവാചക നിന്ദക്കെതിരെ, സമസ്ത ഇസ്‌ലാമിക് സെന്റർ ദമ്മാം സിറ്റി കമ്മിറ്റിയുടെ നേത്രത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ദമാം ദാറുൽ അമാനിൽ നടന്ന സംഗമം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സവാദ് ഫൈസി വർക്കല ഉദ്ഘാടനം ചെയ്തു.

സാമുദായിക ദ്രുവീകരണത്തിന്റെ ഭാഗമായി, സംഘപരിവാർ നടപ്പിൽ വരുത്തുന്ന അജണ്ടകളുടെ പ്രതിധ്വനിയാണ് പ്രവാചക നിന്ദയെന്നും, നിഖില മേഖലകളിലും മാതൃകയായ പ്രവാചകർ മുഹമ്മദ്‌ നബി (സ്വ) യുടെ ജീവിത ചരിത്രം പഠിക്കാൻ വിമർശകർ തയ്യാറാവണമെന്നും സംഗമം അഭിപ്രായപെട്ടു.

പ്രസിഡന്റ് ഉമർ അലി ഹസനി അറക്കൽ പ്രമേയം അവതരിപ്പിച്ചു. ശറഫുദ്ധീൻ കൊടുവള്ളി പ്രവാചക അനുരാഗ കാവ്യം ആലപിച്ചു. മുസ്തഫ ദാരിമി നിലമ്പൂർ, ഖാദർ ഫൈസി മംഗലാപുരം, സുബൈർ ഫൈസി വേങ്ങൂർ, അസീസ് മൂന്നിയൂർ, ബഷീർ മുറ്റിച്ചൂർ എന്നിവർ നേതൃത്വം നൽകി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.