
റിയാദ്: നിലവിലെ പ്രത്യേക സാഹചര്യത്തിൽ സഊദിയിൽ കുടുങ്ങിയവർക്ക് ആശ്വാസമായി സമസ്ത ഇസ്ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ചാർട്ടേഡ് വിമാനം സജ്ജീകരിക്കുന്നു. ജിദ്ദ, റിയാദ്, ദമാം എന്നീ മൂന്ന് മേഖലകളാക്കി തിരിച്ച് വിവരങ്ങൾ ശേഖരിച്ചാണ് വിമാനം ഒരുക്കുന്നത്.
0
അത്യാവശ്യമായി നാട്ടിൽ പോകേണ്ട ഗർഭിണികൾ, ഫൈനൽ എക്സിറ്റ് നേടിയവർ, വിസിറ്റ് വിസയിലുള്ളവർ, അടിയന്തി മെഡിക്കൽ ചികിത്സ ആവശ്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ എന്നീ കാറ്റഗറിയി ലുളളവർക്കാണ് യാത്ര സജ്ജീകരിക്കുന്നത്. പോകാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എംബസിയിലും നോർക്കയിലും രജിസ്ട്രേഷൻ പൂർത്തീകരിച്ച ശേഷമായിരിക്കണം എസ്ഐസി ചാർട്ടേഡ് വിമാനത്തിനായി രജിസ്റ്റർ ചെയ്യേണ്ടത്.
യാത്രാ തീയതിയും ടിക്കറ്റ് നിരക്കും പിന്നീട് അറിയിക്കും. മൂന്ന് മേഖലകളിലുള്ളവർ താഴെ കാണുന്ന പ്രകാരമാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണ്ടതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ജിദ്ദ മേഖലയിലുള്ളവർ
https://forms.gle/RujBautJwnSayn7f7
റിയാദ് മേഖലയിലുള്ളവർ
https://forms.gle/4L4rqFveGni4WfqT9
കിഴക്കൻ പ്രവിശ്യയിലുള്ളവർ
https://forms.gle/E4bQWEWEXpbyGF1G7