
ബുറൈദ: ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അതിരു കാക്കുന്ന സൈനികരെ പോലെ കതിരു കാക്കുന്ന കർഷകരും നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യമാണെന്ന് എസ് ഐ സി ബുറൈദ സെൻട്രൽ കമ്മിറ്റി. രാജ്യം ഭരിക്കുന്ന ഭരണകൂടങ്ങളുടെ കൈയ്യിലെ കളിപ്പാവകകളായി രാജ്യത്തെ ജനങ്ങളെ കാണരുത്. എല്ലാ ഏകാധിപതികൾക്കും മോശം കാലമുണ്ടായത് ഭരണകർത്താക്കൾ ഓർക്കുന്നത് നല്ലതാണെന്നും സമസ്ത ഇസ്ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റി ബുറൈദയിൽ സംഘടിപ്പിച്ച മനുഷ്യജാലിക അഭിപ്രായപെട്ടു. ‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ റിപബ്ലിക് ദിനത്തിൽ, എസ്കെഎസ്എസ്എഫ് രാജ്യ വ്യാപകമായി നടത്തുന്ന മനുഷ്യ ജാലികയുടെ ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ബുറൈദയിൽ ജാലിക തീർത്തത്. അബ്ദുറസാക്ക് അറക്കൽ അധ്യക്ഷത വഹിച്ചു.
ഖാഫില ഉംറ അമീർ അബ്ദുസമദ് മുസ്ല്യാർ വേങ്ങൂർ പരിപാടി ഉദ്ഘാടനം ചെയ്തു. എഞ്ചിനീയർ ബഷീർ പ്രമേയ പ്രഭാഷണം നടത്തി. കെ എം സി സി പ്രസിഡന്റ് നവാസ് പള്ളിമുക്ക് സംസാരിച്ചു. ഷബീറലി ചാലാട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു അബ്ദുറഫീഖ് അരീക്കോട് ജാലികാ ഗാനം ആലപിച്ചു. ബഷീർ ഫൈസി അമ്മിനിക്കാട് പ്രാർത്ഥന നടത്തി. ഡോ: ഹസീബ് പുതിയങ്ങാടി സ്വാഗതവും ശിഹാബുദ്ദീൻ തലക്കട്ടൂർ നന്ദിയും പറഞ്ഞു.