റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സഊദി പ്രവാസി പോഷക ഘടകമായ സമസ്‌ത ഇസ്‌ലാമിക് സെന്റർ ബുറൈദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ ഖുബൈബ് ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. മെമ്പർഷിപ്പ് അടിസ്ഥാനത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി പ്രഖ്യാപന സംഗമമത്തിനു റഷീദ് ദാരിമി പ്രാർത്ഥന നിർവ്വഹിച്ചു. ഖാഫില ഉംറ സർവീസ് അമീർ അബ്ദുസമദ് മൗലവി വേങ്ങൂർ ആമുഖ പ്രഭാഷണം നടത്തി. ശിഹാബുദ്ധീൻ മലൈബാരി തലക്കട്ടൂർ റിട്ടേണിങ് ഓഫീസറും അബ്ദു റഷീദ് ദാരിമി അച്ചൂർ നിരീക്ഷകനുമായിരുന്നു.
പ്രധാന ഭാരവാഹികളായി അബ്ദുല്ല സാഹിബ് ചേലക്കര (ചെയര്‍മാന്‍), അബ്ദു സലാം മുതുവല്ലൂർ (പ്രസിഡന്റ്), അബ്ദു റഫീഖ് അരീക്കോട് (ജന:സെക്രട്ടറി), നൗഷാദ് കൊണ്ടോട്ടി (ട്രഷറര്‍) എന്നിവരെയും അബ്ദുറഹ്മാൻ ചെറുകര (വൈസ് ചെയര്‍മാന്‍), ഷറഫുദ്ദീൻ മൗലവി, സൽമാൻ സാഹിബ്, കബീർ മണ്ണാർക്കാട് (വൈസ് പ്രസിഡന്റുമാർ), അൽഅമീൻ ദാരിമി താനൂർ (വര്‍ക്കിംഗ് സെക്രട്ടറി), ഷെരീഫ് മാങ്കടവ് (ഓര്‍ഗ. സെക്രട്ടറി), ഫിറോസ് ബാബു കുണ്ടൂർ, ഹാരിസ് അമ്മിനിക്കാട്, ഷംസുദ്ധീൻ മണ്ണാർക്കാട് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
Comments are closed for this post.