2021 March 07 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമസ്ത ഇസ്‌ലാമിക് സെന്റർ അൽ ഖസീം പ്രൊവിൻസ് കമ്മിറ്റി നിലവിൽ വന്നു

      ബുറൈദ: ‘അണിചേരാം ഈ സംഘശക്തിയിൽ’ എന്ന പ്രമേയത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദിഅറേബ്യ നാഷണൽ കമ്മിറ്റി നടത്തിയ മെമ്പർഷിപ് കാംപയിന്റെ ഭാഗമായി അൽ ഖസിം പ്രൊവിൻസ് പുതിയ കമ്മിറ്റി നിലവിൽ വന്നു. ഓൺലൈൻ വഴി നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രോസി ഉദ്ഘാടനം ചെയ്‌തു. സമസ്തയുടെ മേൽനോട്ടത്തിൽ പ്രവാസ ലോകത്തുള്ള ആദ്യ കൂട്ടായ്‌മയാണ് സഊദിയിലെ സമസ്ത ഇസ്‌ലാമിക് സെന്റർ.

     പ്രവാസ ബുദ്ധിമുട്ടുകൾ അനുഭവിക്കുപ്പോഴും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലെ വിശ്വാസികളെ നേരിന്റെ പാതയിൽ നിലനിർത്തുന്നത്തിൽ സമസ്തയുടെ പങ്ക് വളരെ വലുതാണെന്നും അതാണ് ഈ സംഘത്തിൽ പുതുതായി അണിനിരന്നവരുടെ താത്പര്യവുമെന്നും ജനറൽ ബോഡി അഭിപ്രായപെട്ടു. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിഅലവിക്കുട്ടി ഒളവട്ടൂർ കമ്മിറ്റി പ്രഖ്യാപനം നടത്തി. ഇബ്രാഹിം ഓമശ്ശേരി, ബഷീർ ബാഖവി എന്നിവർ സംസാരിച്ചു. അബ്ദുറസാഖ് അറക്കൽ സ്വാഗതവും ഉസ്മാൻ വയനാട് നന്ദിയും പറഞ്ഞു.

      പുതിയ കമ്മിറ്റി ഭാരവാഹികൾ. ചെയർമാൻ: സൈതലവി കോട്ടപ്പുറം, വൈ ചെയർമാൻമാർ: ശമീർ പൂക്കോട്ടൂർ, ഉമ്മർ തോണിക്കര, അബ്ദുറസാഖ് അറക്കൽ, പ്രസിഡന്റ്: റഷീദ് ദാരിമി, വൈ പ്രസിഡന്റ്: ബാസിത് വാഫി, അഷ്റഫ് ഫൈസി, അമീൻ ദാരിമി, ജനറൽ സെക്രട്ടറി: വെറ്റിലപാറ മുഹമ്മദ് മുസ്‌ലിയാർ, വർക്കിംഗ് സെക്രട്ടറി: ഉസ്മാൻ, ഓർഗനൈസിംഗ് സെക്രട്ടറി: നൗഫൽ അസ്ഹരി, ജോയിന്റ് സെക്രട്ടറിമാർ: നാസർ ദാരിമി, മൻസൂർ അഷ്‌റഫി, സലാം കരുവൻതിരുത്തി, ട്രഷറർ: സിടി മൊയ്തു. ഉപദേശക സമിതി അംഗങ്ങളാൾ: സയ്യിദ് അബ്ദുറഹ്‌മാൻ ജമലുല്ലൈലി തങ്ങൾ, നജീബ് ബുകൈരിയ, മൂസ, ഡോ: ഹസീബ് ബുറൈദ, സക്കീർ മാറാട് ഉനൈസ.

      വിവിധ വിംഗ് കമ്മിറ്റി ചെയർമാൻ കൺവീനർമാർ, വിഖായ: ഇല്യാസ് ബുകേറിയ, ശമീർ ഫറോഖ്, ദഅവ വിങ്: അബ്ദുൽ സമദ് മൗലവി വേങ്ങൂർ, ഫൈസൽ മൗലവി, മദ്രസ്സ വിങ്: ബഷീർ ഫൈസി അമ്മിനിക്കാട്, ഷബീർ അലി ചാലാട്, ടാലന്റ് വിങ്: നൗഫൽ മിദ്‌നബ്, ഇസ്മായിൽ ബുകേരിയ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.