
ദമാം: ഇന്ത്യൻ റിപ്പബ്ലിക്ക് ദിനത്തിൽ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന മനുഷ്യ ജാലികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമസ്ത ഇസ്ലാമിക് സെൻ്റർ അൽ അഹ്സ സെൻട്രൽ കമ്മിറ്റി നടത്തിയ ഐക്യദാർഢ്യ സമ്മേളനവും സെൻട്രൽ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും ശ്രദ്ധേയമായി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഓൺലൈനായി നടത്തപ്പെട്ട പരിപാടി എസ് ഐ സി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. എസ് ഐ സി സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ സയ്യിദ് ഹബീബ് തങ്ങൾ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു.
മനുഷ്യ ജാലിക ഉയർത്തിപ്പിടിക്കുന്ന മഹത്തായ സന്ദേശത്തെയും അൽ അഹ്സയുടെ ചരിത്ര പ്രാധാന്യത്തെയും ബോധ്യപ്പെടുത്തി എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അബൂ ജിർഫാസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. സലീം വാഫി ആനക്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, അഷ്റഫ് ഗസൽ (കെ എം സി സി), ഹനീഫ അലിയാർ (നവോദയ), ഷാഫി (ഒഐസിസി), അബ്ദുൽ മജീദ് കൊണ്ടോട്ടി (എസ്കെഎസ്എസ്എഫ് ബഹ്റൈൻ), അബ്ദുൾ നാസർ ദാരിമി (എസ് ഐ സി അൽഖോബാർ), ബഷീർ ബാഖവി (എസ് ഐ സി സഊദി ദേശീയ കമ്മിറ്റി) എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അഹ്മദ് ദാരിമി സമാപന പ്രസംഗം നടത്തി. ഷഫീഖ് ഉംറാൻ ജാലിക ഗാനം ആലപിച്ചു.
എസ് ഐ സി നാഷണൽ കമ്മിറ്റിയുടെ മെമ്പർഷിപ്പ് കാർഡ് സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൾ നാസർ ഹാജി, സയ്യിദ് ഹബീബ് തങ്ങൾക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സെൻട്രൽ കമ്മിറ്റി തയ്യാറാക്കിയ വിഖായ കോട്ട് സയ്യിദ് ഹബീബ് തങ്ങൾ പ്രസിഡൻ്റ് അഹ്മദ് ദാരിമിയെ അണിയിച്ച് പ്രകാശനം ചെയ്തു. മെഹ്ദി ഖിറാഅത്ത് നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ രാമനാട്ടുകര സ്വാഗതവും ഫാമിലി വിംഗ് ചെയർമാൻ അൻസാരി സൈൻ നന്ദിയും പറഞ്ഞു.