2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എസ്‌ഐസി അൽ അഹ്‌സ ഖാലിദിയ്യ ഏരിയ കമ്മിറ്റി രൂപീകരിച്ചു

      ദമാം: സമസ്‌ത ഇസ്‌ലാമിക് സെന്റർ അൽ അഹ്സ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഖാലിദിയ്യ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഖാലിദിയ്യ ഹസൻ സാഹിബിന്റെ മേൽനോട്ടത്തിൽ ചേർന്ന യോഗത്തിൽ റിട്ടേണിംഗ് ഓഫീസർ മുഹമ്മദ് സലിം വാഫിയുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ഉമർഹാജി മംഗലാപുരം അധ്യക്ഷനായി. മുൻ സെക്രട്ടറി അൻവർ സാദത്ത് സ്വാഗതം പറഞ്ഞു. 

      ഭാരവാഹികൾ: ചെയർമാൻ: സയ്യിദ് ഹബീബ് തങ്ങൾ, വൈസ് ചെയർമാൻമാർ: അഹ്മദ് ദാരിമി, ഷൗക്കത്ത്, പ്രസിഡന്റ്: ഉമർ ഹാജി, വൈസ് പ്രസിഡന്റുമാർ: മുസ്ഥഫ, ഹിള്ർ, ജനറൽ സെക്രട്ടറി: അൻവർ സാദത്ത്, വർക്കിംഗ് സെക്രട്ടറി: ഫൈസൽ പറപ്പൂർ, ഓർഗ: സെക്രട്ടറി: മാലിക് ഇസ്മായിൽ, ജോ: സിക്രട്ടറിമാർ:  സമദ് , ബഷീർ പറപ്പൂർ, ട്രഷറർ: ഹസ്സൻ മംഗലാപുരം, ദഅവ ചെയർമാൻ: സൈതലവി ഫൈസി, കൺവീനർ: റഷീദ് മൗലവി, റിലീഫ് ചെയർമാൻ: റിയാസ്, കൺവീനർ: അലി, വിഖായ ചെയർമാൻ: റഷീദ് കെകെ, കൺവീനർ: മുനീർ,

      സർഗലയം ചെയർമാൻ: ഷമീം, കൺവീനർ: സിദ്ധീഖ് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ  സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അഹ്മദ് ദാരിമി,നാസർ ഹാജി, ബഷീർ, സലാം, നാസർ, നിസാർ, സ്വാബിർ ഇല്യാസ് തുടങ്ങിയവർ പങ്കെടുത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.