
ദമാം: സമസ്ത കേരള ജംയ്യത്തുല്‍ ഉലമയുടെ പ്രാവാസി കൂട്ടായ്മ സമസ്ത ഇസ്ലാമിക് സെന്റര്‍ അൽ അഹ്സ സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. കൊവിഡ് പ്രൊട്ടോകോള്‍ പൂര്‍ണമായി പാലിച്ചു അൽ ബത്തലിയ ഫ്ലവർ ഓഡിറ്റോറിയത്തിലും, ഓൺലൈനിലുമായി നടന്ന കൗൺസിൽ യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി നടന്ന വാര്‍ഷിക ജനറല്‍ ബോര്‍ഡി യോഗം അൽ അഹ്സ സെൻട്രൽ കമ്മിറ്റി ചെയർമാൻ അഹ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് സയ്യിദ് ഹബീബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീർ രാമനാട്ടുകര വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സലിം വാഫി (മദ്റസ), ഗഫൂർ കാസർകോഡ് (വിഖായ), ഇർഷാദ് ടി പി ഫറോക്ക് (ഓഡിറ്റിംഗ്) റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ഭാരവാഹികൾ: അബ്ദു റഹ്മാൻ ദാരിമി (ചെയര്മാന്), സയ്യിദ് ഹബീബ് തങ്ങൾ, അബ്ദുൾ നാസർ ഹാജി, ബഷീർ വയനാട് (വൈസ് ചെയര്മാൻമാർ), അഹ്മദ് ദാരിമി (പ്രസിഡന്റ്), അബ്ദുൾ സലാം കടലുണ്ടി, അബ്ദുൾ സലാം ഒറ്റപ്പാലം, ഉമർ അഷ്റഫി (വൈസ് പ്രസിഡന്റുമാർ), ബഷീർ രാമനാട്ടുകര (ജനറല്‍സെക്രട്ടറി), ഇർഷാദ് ടി പി ഫറോക്ക് (വർക്കിങ് സിക്രട്ടറി), നിസാർ വളമംഗലം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), സാബിർ ഇല്യാസ്, ഹനീഫ കണ്ണൂർ, മാലിക് ഇസ്മായിൽ (സെക്രട്ടറിമാർ), സുബൈർ പാഴൂർ (ട്രഷറര്‍), എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
സബ്കമ്മിറ്റികളുടെ കൺവീനർ ചെയർമാൻ എന്നിവരെയും തിരഞ്ഞെടുത്തു. വിഖായ: മുനീർ കടൂർ, ശാക്കിർ കണ്ണൂർ. ദഅവ (ആത്മീയ വിങ് ): സലിം വാഫി, ഉമർ ഹാജി. ടാലന്റ് വിങ്: ശംസുദ്ധീൻ, നസീർ ഗൂഢല്ലൂർ. റിലീഫ് വിങ്: മുജീബ്, അർഷദ്. എജ്യൂ വിംഗ്: നൗഫൽ കൊടക്, സ്വാദിഖ് അമീൻ. ഫാമിലി വിങ്: അൻസാരി സൈൻ, ഹബീബ് തറഫ്. ടീനേജ് വിങ്: സൈദ്, അബ്ദുൽ വഹാബ്. ടൂർ വിങ്: അലി വള്ളുവമ്പ്രം, മുഹമ്മദ് റാഫി. മദ്റസ: അബ്ദുൽ നാസർ, ആദിൽ. ഉസ്മാൻ കൊടശ്ശേരി, സൈദ് സലഹിയ്യ, അബ്ദുൾ സലിം ഉംറാൻ, അബ്ദുൾ നാസർ തറഫ് ,ഷൗക്കത്ത് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫീസർ സവാദ് ഫൈസി, നിരീക്ഷകൻ ഇസ്ഹാഖ് അലി കോഡൂർ എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ദേശീയ കമ്മിറ്റി ജന: സെക്രട്ടറി അലവികുട്ടി ഒളവട്ടൂർ ആശംസയർപ്പിച്ചു. അബ്ദുൾ നാസർ മമ്പീതി സ്വാഗതവും ബഷീർ പി പി നന്ദിയും പറഞ്ഞു.