കൊച്ചി: അങ്കമാലി കരിയാട് ജംഗ്ഷനിലെ ബേക്കറിയില്‍ കയറി എസ്‌ഐയുടെ അതിക്രമം. കട ഉടമയ്ക്കും കുടുംബത്തിനും നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
യാതൊരു പ്രകോപനവും കൂടാതെയാണ് പെണ്‍കുട്ടി അടക്കം അഞ്ചുപേരെ എസ്.ഐ മര്‍ദ്ദിച്ചത്. ആലുവ ട്രാഫിക്് സ്്‌റ്റേഷനിലെ എസ്.ഐ സുനിലാണ് കുടുംബത്തെ ആക്രമിച്ചത്. കടയുടമ കുഞ്ഞുമോന്‍, ഭാര്യ എല്‍ബി, ജീവനക്കാരന്‍ ബൈജു എന്നിവര്‍ക്കാണ് പരുക്കേറ്റത്.
എസ്.ഐ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ആരോപണം. ബുധനാഴ്ച രാത്രി കട അടയ്ക്കാനൊരുങ്ങുമ്പോഴാണ് എസ് ഐ സുനില്‍ ബേക്കറിയില്‍ എത്തിയത്. കണ്‍ട്രോള്‍ റൂം വാഹനത്തിലായിരുന്നു എത്തിയത്. ഡ്രൈവറും ഒപ്പമുണ്ടായിരുന്നു.
കടയിലേക്ക് കയറിയ എസ് ഐ കടയിലുണ്ടായിരുന്നവരെയെല്ലാം ചൂരല്‍ വടികൊണ്ട് അടിച്ചു. പ്രകോപനമൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബേക്കറി ഉടമ കുഞ്ഞുമോന്‍ പറയുന്നത്. എസ്‌ഐയുടെ അതിക്രമം കണ്ട നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ പിടിച്ചുവെക്കുകയുമായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമ്പാശേരി പൊലിസിന് നാട്ടുകാര്‍ എസ്.ഐയെ കൈമാറി. എസ്‌ഐയെ അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കരിയാട് കത്തിക്കുത്ത് നടക്കുന്നുവെന്ന് അറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നാണ് എസ്‌ഐ നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്റ് ചെയ്തു.
Comments are closed for this post.