തൊടുപുഴ:മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ രാത്രി എട്ടരയോടെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കും. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
അധികമുള്ള ജലമാണ് ഒഴുക്കി വിടുക. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലാണ് രാത്രി 8.30ന് ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ തുറന്നിരിക്കുന്ന ഒന്‍പത് ഷട്ടറുകളും 120 സെന്റീമീറ്റര്‍ അധികമായി ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.
Comments are closed for this post.