കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പ്രതികരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജന്‍. ഷുഹൈബ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നത് നേരത്തേ പറഞ്ഞ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ മാപ്പുസാക്ഷിയാകാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നത്. ഏത് നേതാവാണ് കൊലക്ക് ആഹ്വാനം ചെയ്തതെന്ന് ആകാശ് തന്നെ പറയട്ടെ. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം വേണം. ഷുഹൈബ് വധക്കേസില്‍ പാര്‍ട്ടി ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നും എം.വി. ജയരാജന്‍ വ്യക്തമാക്കി.
ശുഹൈബ് വധക്കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ ആകാശ് ഇന്ന് ഫേസ്ബുക്കിലൂടെ നടത്തിയിരുന്നു. ‘ക്വട്ടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലിയും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് പ്രതിഫലം’ എന്നായിരുന്നു ആകാശിന്റെ ആരോപണം.
Comments are closed for this post.