
റിയാദ്: ശൂറ കൗണ്‍സില്‍ അംഗവും സഊദി-ഇന്ത്യന്‍ പാര്‍ലമെന്ററി സൗഹൃദ സമിതി ചെയര്‍മാനുമായ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ബവാര്ദിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ സ്ഥാനപതി സുഹേല്‍ അജാസ് ഖാനുമായും ഉദ്യോഗസ്ഥരുമായും എംബസിയില്‍ ചര്‍ച്ച നടത്തി.
വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ യോഗം ചര്‍ച്ച ചെയ്തു. പാര്‍ലമെന്ററി ബന്ധങ്ങള്‍ ശക്തപ്പെടുത്തുക, ശൂറ കൗണ്‍സിലും ഇന്ത്യന്‍ പാര്‍ലമെന്റും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുക എന്നീ വിഷയങ്ങളിലായിരുന്നു മുഖ്യമായും ചര്‍ച്ച. വിവിധ അന്താരാഷ്ട്ര, പ്രാദേശിക പാര്‍ലമെന്ററി ഫോറങ്ങളില്‍ ഉഭയകക്ഷി ഏകോപനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചാവിഷയമായി.
Comments are closed for this post.