
റിയാദ്: തൊഴില്‍ രംഗത്ത് സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്കൊപ്പം തുല്യാവസരം ഉറപ്പാക്കണമെന്ന് സഊദി ശൂറ കൗണ്‍സില്‍ തൊഴില്‍-മാനവവിഭശേഷി മന്ത്രാലയത്തിന് ശുപാര്‍ശ നല്കി. മന്ത്രാലയത്തിന്റെ വാര്‍ഷിക റിപോര്‍ട്ട് അവലോകനയോഗത്തിനു ശേഷമാണ് ശൂറ കൗണ്‍സില്‍ ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്.
തൊഴിലന്വേഷകരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രാജ്യത്തെ തൊഴിലുകളില്‍ തുല്യ അവകാശമുണ്ടായിരിക്കണമെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഏജന്‍സികളുമായി ബന്ധപ്പെട്ട തൊഴില്‍ കരാറുകളെ കുറിച്ച് വിശദപഠനം ആവശ്യമാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിനിടയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൗണ്‍സില്‍ പ്രത്യേകം പരാമര്‍ശിച്ചു.
Comments are closed for this post.