ന്യൂഡല്‍ഹി: സാധനങ്ങള്‍ വാങ്ങാനായി 2000ത്തിന്റെ നോട്ടുമായി കടകളെ സമീപിച്ചാല്‍ അവര്‍ക്കത് നിരസിക്കാന്‍ കഴിയില്ല. കാരണം 2000 രൂപ നോട്ട് നിയമപരമായി തുടരുകയാണെന്നും കടകള്‍ക്ക് അവ നിരസിക്കാന്‍ കഴിയില്ലെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്ത്യാടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഞങ്ങള്‍ 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുകയാണ്, പക്ഷേ അവ നിയമപരമായ ടെന്‍ഡറായി തുടരുന്നു,’ ദാസ് പറഞ്ഞു, നേരത്തെ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ച പ്രകാരം ആര്‍ക്കും 2000 രൂപ നോട്ടുകള്‍ നിരസിക്കാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ടുകള്‍ മാറ്റാന്‍ അവര്‍ക്ക് ആവശ്യത്തിന് സമയം നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 30നുള്ളിലാണ് 2000ത്തിന്റെ നോട്ടുകള്‍ മാറ്റേണ്ടത്. 2000 രൂപ നോട്ടുകള്‍ മാറ്റുന്നത് സുഗമമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാജ്യത്തെ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ദാസ് പറഞ്ഞു. നടപടിക്രമങ്ങള്‍ സുഗമമായി നടത്താന്‍ ബാങ്കുകള്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH | #Rs2000CurrencyNote | "Let me assure you, we have more than adequate quantity of notes available already printed. We have more than adequate quantity of printed notes already available in the system – not just with the RBI but also at the currency chests which are… pic.twitter.com/aIV24E5JuP
— ANI (@ANI) May 22, 2023
ചില ലക്ഷ്യങ്ങളോടെയാണ് നോട്ട് ഇറക്കിയത്. അത് പൂര്‍ത്തിയായി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടുകള്‍ പൂര്‍ണമായും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ടുകള്‍ മാറ്റുന്നതിന് ബാങ്കില്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നല്‍കുകയോ ഐ.ഡി കാര്‍ഡ് കാണിക്കുകയോ വേണ്ടെന്ന് കഴിഞ്ഞ ദിവസം എസ്.ബി.ഐ അറിയിച്ചിരുന്നു. നോട്ട് മാറ്റിയെടുക്കേണ്ട വ്യക്തിക്ക് അക്കൗണ്ട് ആവശ്യമില്ലെന്നും അവര്‍ ഇത് സംബന്ധിച്ച് ഇറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും ബാങ്കുകള്‍ പ്രത്യേക പരിഗണന നല്‍കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.
shops-cannot-decline-rs-2000-notes-says-rbi
Comments are closed for this post.