2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഷോപിയാനില്‍ മൂന്നു ആക്രമികളെ അറസ്റ്റു ചെയ്തു

ഷോപിയാന്‍: ജമ്മുകശ്മീരിലെ ഷോപിയാനില്‍ മൂന്നു ഭീകരരെ സുരക്ഷാ ജീവനക്കാര്‍ അറസ്റ്റു ചെയ്തു. 62 രാഷ്ട്രീയ റൈഫിള്‍സ് സേനാംഗങ്ങളാണ് ഷോപിയാന്‍ പൊലിസുമായി ചേര്‍ന്നുള്ള സംയുക്ത ഓപറേഷനിലൂടെ ഇന്ന് രാവിലെ ഇവരെ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്ന് ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച ബറാമുള്ള ജദില്ലയില്‍ ലഷ്‌കറെ ത്വയ്ബയുടെ ചീഫ് കമാന്‍ഡര്‍ അബൂ ദുജാനയെ സൈനികര്‍ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു. ഇതിനു ശേഷം കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈനികരും ഭീകരരും കൊല്ലപ്പെട്ടിരുന്നു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.