കോട്ടയം: സ്വത്ത് തര്‍ക്കത്തിനിടെ ഉണ്ടായ വെടിവെയ്പ്പില്‍ മരണം രണ്ടായി. വെടിവെച്ച ജോര്‍ജ് കുര്യന്റെ മാതൃ സഹോദരന്‍ കൂട്ടിക്കല്‍ സ്വദേശി മാത്യു സ്‌കറിയയും പുലര്‍ച്ചെയോടെ മരിച്ചു. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം. ജോര്‍ജ് കുര്യന്റെ വെടിയേറ്റ് സഹോദരന്‍ രഞ്ജു കുര്യന്‍ നേരത്തെ മരിച്ചിരുന്നു. വെടിവെച്ച ജോര്‍ജ് കുര്യനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ചു കരിമ്പാനയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരന്‍ ജോര്‍ജ് കുര്യന്‍ രണ്ടരയേക്കര്‍ സ്ഥലത്ത് വീടുകള്‍ വെച്ച് വില്‍പന നടത്താനുള്ള പദ്ധതി ഇട്ടതാണ് തര്‍ക്കത്തിന് കാരണമായത്. കുടുംബ വീടിന് അടുത്തുള്ള അരയേക്കര്‍ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരന്‍ രഞ്ജു കുര്യന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോര്‍ജ് കുര്യന്‍ തയ്യാറായില്ല.
Comments are closed for this post.