മഴയല്ലേ, ഇന്ന് ഷൂ വേണ്ടെന്നു കരുതി മൂലയ്ക്കിടുന്നതൊക്കെ കൊള്ളാം. അടുത്തദിവസം ഷൂ എടക്കുമ്പോള്‍ കാര്യമായി ശ്രദ്ധിക്കണം. കാരണം, ചെറിയൊരു അശ്രദ്ധ നിങ്ങളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം. പാമ്പുകള്‍ കൂടാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരിടമായി ഷൂസുകള്‍ മാറിയെന്നാണ് സമീപകാല സംഭവങ്ങള്‍ വെളിവാക്കുന്നത്.
പാമ്പ് ഷൂസില്‍ കയറിയതായി നിരവധി ചിത്രങ്ങള്‍ ഇതിനകം വാട്‌സ്ആപ്പിലൂടെയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയും പ്രചരിച്ചിട്ടുണ്ട്. വാട്‌സ്ആപ്പില്‍ വന്നതല്ലേ, അതൊന്നും വലിയ കാര്യമാക്കേണ്ടെന്ന നിലപാട് ഇക്കാര്യത്തില്‍ വേണ്ടതില്ല. ഷൂസിടുന്നതിനു മുന്‍പ് ഒന്ന് ശ്രദ്ധിക്കുന്നതു തന്നെയാണ് നല്ലത്.
ഷൂസുകളില്‍ പാമ്പുകള്‍ കൂടുന്നു എന്നതിന് തെളിവായി യൂടൂബില്‍ ജൂലൈ 13ന് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞാണ് ഷൂസിനകത്ത് കയറിയിരിക്കുന്നത്. വീഡിയോ ആരുടേതാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല. എന്നാലും സംഭവിച്ചേക്കാവുന്ന കാര്യമാണിത്. പ്രത്യേകിച്ചും മഴക്കാലത്ത്. ഷൂസിനെക്കൂടാതെ ഹെല്‍മെറ്റ്, ബൈക്കിന്റെ സീറ്റ്, ധൂം തുടങ്ങിയ സ്ഥലങ്ങളിലും പാമ്പ് കൂടാനുള്ള സാധ്യത ഏറെയാണ്.
Comments are closed for this post.