
തിരുവനന്തപുരം: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെ എം ശിവശങ്കറിന്റെ കസ്റ്റഡി ഒരു ദിവസത്തേക്ക് കൂടി നീട്ടി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനായി ഒരു ദിവസം കൂടി ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് നടപടി. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ശിവശങ്കറിന്റെ അറിവോടെയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) വ്യക്തമാക്കി.
ശിവശങ്കറിന് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയത് കൃത്യമായി അറിയാമായിരുന്നു. ഇക്കാര്യം സ്വപ്നയുടെ മൊഴിയിലുണ്ടെന്നും അവര്‍ സമ്മതിച്ചതായും ഇ.ഡി പറഞ്ഞു. കോണ്‍സുലേറ്റിലെ അക്കൌണ്ടന്റായ ഖാലിദുമായി ശിവശങ്കറടക്കമുള്ളവര്‍ക്ക് അടുത്ത ബന്ധമുള്ളതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയിരുന്നതായും വിവരങ്ങള്‍ ലഭിച്ചതായി ഇ.ഡി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരു ദിവസം കൂടി കസ്റ്റഡി വേണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്.
Comments are closed for this post.