2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് തീരാനഷ്ടം’- പ്രൊഫസര്‍ അഖ്തറുല്‍ വാസി

   

ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുണ്ടായ തീരാനഷ്ടമാണെന്ന് പ്രൊഫസര്‍ അഖ്തറുല്‍ വാസി. മതഭൗതിക രംഗത്ത് അദ്ദേഹവും കുടുംബവും നടത്തി വരുന്ന പരമ്പരാഗതമായ സേവനങ്ങള്‍ നിസ്തുലമാണ്. രാഷ്ട്രീയരംഗത്ത് മാത്രമല്ല വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം വലിയ സംഭാവനകളര്‍പ്പിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നേതൃരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ, യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഉത്കൃഷ്ട സ്വഭാവത്തിന്റെ ഉടമകളായിരുന്ന അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും ഞാന്‍ അവരുടെ വസതിയില്‍ സന്ദര്‍ശിച്ചതോര്‍ക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടായ വിടവ് അല്ലാഹു നികത്തട്ടെ എന്നു പ്രാര്‍ഥിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.