2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അബുദബിയിലെ ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റ് റോഡ് അടച്ചിടും;മുന്നറിയിപ്പ് നൽകി യുഎഇ ട്രാഫിക്

അബുദബി:എമിറേറ്റിലെ പ്രധാന റോഡായ ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ ജനുവരി 15 വരെയാണ് റോഡ് അടിച്ചിടുന്നത്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

 

 

   

 

ദുബൈയിൽ യുവാക്കൾ അശ്രദ്ധമായി വാഹനമോടിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കൾക്ക് പൊലീസ് കൂടുതൽ ജാ​ഗ്രത നിർദേശം നൽകി രം​ഗത്തെത്തിയിരുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച 121 വാഹനങ്ങൾ പിടിച്ചെടുക്കുകയും 496 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തതായി പൊലീസ് അറിയിച്ചു. അൽ ഖവാനീജിലെ താമസക്കാരിൽ നിന്നും ലാസ്റ്റ് എക്സിറ്റ് ഏരിയയിലേക്കുള്ള സന്ദർശകരിൽ നിന്നും ലഭിച്ച നിരവധി റിപ്പോർട്ടുകളിലും പരാതികളിലും ഡിപ്പാർട്ട്‌മെന്റ് നടപടി സ്വീകരിച്ചതായാണ് ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞത്. മോട്ടോർ സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ തുടങ്ങിയ വാഹനങ്ങൾ ഡ്രൈവർമാർ അശ്രദ്ധമായി ഓടിക്കുന്നുവെന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ട്രാഫിക് നിയമ ലംഘനങ്ങള്‍ പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

 

‘വാഹനയാത്രക്കാർ ഗതാഗതക്കുരുക്കിനെതിരെ വാഹനമോടിക്കുന്നതായും ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നതായും കണ്ടെത്തി. സംഭവത്തെ തുടർന്ന് 496 വാഹനങ്ങൾക്ക് പിഴകൾ ചുമത്തുകയും കാറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പടെ 121 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ 81 കാറുകളും 40 മോട്ടോർസൈക്കിളുകളുമാണ് പിടിച്ചെടുത്തത്. കാരണം ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച വാഹനങ്ങളാണ് പിടിച്ചെടുത്തത്’, ദുബായ് പൊലീസ് പറഞ്ഞത്.

 

 

 

അശ്രദ്ധമായി വാഹനമോടിക്കുന്നവരോട് ദുബായ് പൊലീസിൻ്റെ സീറോ ടോളറൻസ് നയത്തെക്കുറിച്ച് മേജർ ജനറൽ അൽ മസ്റൂയി വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുന്നതിനായും പിഴയായി 50,000 ദിർഹം കെട്ടിവെക്കണമെന്നും അൽ മസ്‌റൂയി അറിയിച്ചിരുന്നു.

Content Highlights:Sheikh Rashid Bin Zayed Street Road in Abu Dhabi to be closed; UAE traffic warns

 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.