2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ശൈഖ് നവാഫ്: വി​ട​പ​റ​ഞ്ഞ​ത് അറബ് ലോകത്തെ പ്രിയ നേതാവ്

മുനീർ പെരുമുഖം

Sheikh Nawaf: Dear leader of the Arab world

കു​വൈ​ത്തി​ന്റെ ​ആദരണീയനായ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിലൂടെ നഷ്ടമായത് അറബ് ലോകത്തെ ഏറ്റവും സ്വീകാര്യനായ നേതാവിനെയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി അറബ് ലോകത്തു സമാധാനപരമായ സഹവർത്തിത്വവും ഐക്യവും ഉറപ്പുവരുത്തുന്നതിൽ ശൈഖ് നവാഫ് നടത്തിയ നിസ്തുലമായ ഇടപെടലുകൾ ചരിത്രത്തിൽ എന്നും പത്തരമാറ്റോടെ തന്നെ ഓർമ്മിക്കപ്പെടുമെന്നത് തീർച്ചയാണ്. ​പലപ്പോഴും ഗൾ​ഫ് മേ​​ഖ​ലയിൽ സം​​ഘ​ർ​ഷ​ത്തി​ന്‍റെ അലയൊലികളുണ്ടാകുമ്പോഴെല്ലാം പ്രശ്നപരിഹാരത്തിതിനായി മുന്നിട്ടിറങ്ങാനും ആരുടെയും പ​​ക്ഷം ചേ​​രാ​തെ ഐക്യം നിലനിർത്താനും അനുരഞ്ജനത്തിനും വേണ്ടി ശൈ​ഖ് ന​വാ​ഫ് നിലകൊണ്ടിരുന്നു. ഇത്തരം സന്ദർഭങ്ങളിലൊക്കെയും കു​വൈ​ത്തി​​ന്‍റെ മ​ധ്യ​​സ്ഥ​​ശ്ര​മ​വും ന​​യ​ത​ന്ത്ര ഇ​ട​പെ​​ട​ലു​ക​ളും അമീറിന്റെ നേ​തൃ​പാ​ട​വവും ലോക രാഷ്ട്രങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു.

ആധുനിക കുവൈത്തിനെ രൂപപ്പെടുത്തിയതിലും രാജ്യത്തിൻറെ സമഗ്രമായ പുരോഗതിയിലും അദ്ദേഹത്തിന്റെ ഭരണസാരഥ്യം ഏറെ പ്രശംസനീയമായിരുന്നു.ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ല്‍ ഗ​വ​ർ​ണ​റും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യും അ​മീ​റു​മാ​യി ഏറ്റവും മികച്ച ഭരണാധികാരിയായി ആധുനിക കു​വൈ​ത്തി​നെ ലോക ഭൂപടത്തിൽ ഏറ്റവും മനോഹരമായി അടയാളപ്പെടുത്താൻ ശൈ​ഖ് ന​വാ​ഫിനു കഴിഞ്ഞു.

മാനുഷിക മൂല്യങ്ങൾക്ക് എന്നും മുഖ്യ പരിഗണ നാൽകാൻ അതീവ തൽപര്യം കാണിച്ച നേതാവ് കൂടിയായിരുന്നു ഷെയ്ഖ് നവാഫ്.കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ ലോകം തന്നെ വിറങ്ങലിച്ചു നിൽക്കുന്ന കാലത്ത്‌ രാജ്യത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ അതീവ ജാഗ്രതയോടെ അദ്ദേഹം നടത്തിയ ഇടപെടലുകൾ കുവൈത്ത്‌ ജനത എന്നും ഓർമ്മിക്കപ്പെടും. കോ​വി​ഡ് ഭീ​തി രാ​ജ്യ​ത്തെ പി​ടി​മു​റു​ക്കി​യ ഘ​ട്ട​ത്തി​ൽ സ്വദേശിയെന്നോ വിദേശിയെന്നോ വിത്യാസമില്ലാതെ എല്ലാവരെയും ചേർത്ത് പിടിക്കാൻ ശൈ​ഖ് ന​വാ​ഫ്‌ കാണിച്ച ഹൃദയ വിശാലത കു​വൈ​ത്തി​ന്റെ കരുതലും സ്നേഹവും കൂടിയാണ് അടയാളപ്പെടുത്തിയത്.

ദുരിതമനുഭവിക്കുന്ന ജനതക്കു മനുഷ്യത്വത്തിന്റെ കരുതലായും കാരുണ്യത്തിന്റെ സഹായ ഹസ്തമായും എന്നും മുൻപന്തിയിലുള്ള രാജ്യമാണ് കുവൈത്തും അവിടുത്തെ ഭരണാധികാരികളും. ഫലസ്തീനിലെ നിസ്സഹായരായ മനുഷ്യർക്ക് സഹായവുമായി ആദ്യമായി രംഗത്തിറങ്ങിയത് കുവൈത്താണ്. ഗാസ്സയി​ലേ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യം അ​യ​ച്ച രാ​ജ്യ​​ങ്ങ​ളി​ലൊ​ന്നും കുവൈത്താണ്. പ്രയാസം അനുഭവിക്കുന്നവരെ സംരക്ഷിക്കുന്ന മനുഷ്യ സ്നേഹികളായ കുവൈത്ത് ഭരണാധികാരികളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ശൈഖ് നവാഫും എന്നും നിലകൊണ്ടിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.