2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യുഎഇയുടെ മന്ത്രിയാകാൻ യുവാക്കളെയും യുവതികളെയും ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്; അപേക്ഷകളുടെ പ്രളയം

യുഎഇയുടെ മന്ത്രിയാകാൻ യുവാക്കളെയും യുവതികളെയും ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്; അപേക്ഷകളുടെ പ്രളയം

ദുബൈ: രാജ്യത്തിന്റെ മന്ത്രിയാകാൻ യുഎഇ വൈസ് പ്രസിഡന്റ് യുവാക്കളെ ക്ഷണിച്ചതിന് പിന്നാലെ അപേക്ഷ പ്രവാഹം. സമൂഹ മാധ്യമത്തിൽ വൈസ് പ്രസിഡന്റ് പ്രഖ്യാപനം നടത്തി ഏഴ് മണിക്കൂറിനുള്ളിൽ 4,700 അപേക്ഷകളാണ് സ്ഥാനാർത്ഥികളിൽ നിന്ന് മന്ത്രിസഭയ്ക്ക് ലഭിച്ചത്. മന്ത്രിസഭയുടെ ഭാഗമാകാൻ രാജ്യത്തെ യുവാക്കളെയും യുവതികളെയും ക്ഷണിച്ചായിരുന്നു വൈസ് പ്രസിഡന്റ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ഇട്ടത്.

രാജ്യത്തിന്റെ യുവജനമന്ത്രിയായി, യുവജന പ്രശ്‌നങ്ങളെ പ്രതിനിധീകരിക്കാൻ ഒരു വിശിഷ്ട യുവാവിനെയോ യുവതിയെയോ തിരയുകയാണെന്ന് കാണിച്ചാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അപേക്ഷ ക്ഷണിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകൻ യുഎഇ കാബിനറ്റിൽ യുവജന മന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞു.

അനുയോജ്യമായ സ്ഥാനാർത്ഥിക്ക് മാതൃരാജ്യ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണമെന്നും യുക്തിപരമായ സമീപനം നിലനിർത്തണമെന്നും മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവരായിരിക്കണം എന്നും ഷെയ്ഖ് മുഹമ്മദ് എഴുതി.

   

യുവജന മന്ത്രിയാകാൻ യോഗ്യരും കഴിവുള്ളവരും സത്യസന്ധരും ആയവർക്ക് അവരുടെ അപേക്ഷകൾ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തിൽ അയക്കാം.

ഭരണകൂടത്തിന്റെ ഈ നടപടിയെ അഭിനന്ദിച്ച് നിരവധിപ്പേർ എക്‌സിൽ എത്തി. അതോടൊപ്പം മന്ത്രിയാകാൻ താല്പര്യമറിയിച്ച് നിരവധിപേർ എക്‌സിൽ തന്നെ പ്രതികരിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.