കുവൈത്ത് സിറ്റി: ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് വീണ്ടും കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി അമീരി ഉത്തരവ് പുറപ്പെടുവിച്ചു. ഞായറാഴ്ച അമീരി ഉത്തരവ് വന്നതോടെ ഈ ആഴ്ചതന്നെ മന്ത്രിമാരെ തെരഞ്ഞെടുക്കുമെന്നും വൈകാതെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയാണ് മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുക.
നിലവില്‍ കാവല്‍ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്. എംപിമാരുമായുള്ള അഭിപ്രായ ഭിന്നതകളും മന്ത്രിമാർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാനുമുള്ള നീക്കത്തിനിടെ ഈ വർഷം ഫെബ്രുവരി 23നാണ് സർക്കാർ രാജി സമർപ്പിച്ചത്. രാജി സമർപ്പിച്ചതിനാൽ പാര്‍ലമെന്റ് സമ്മേളനത്തിൽ നിന്ന് സർക്കാർ വിട്ടു നിൽക്കുകയും സഭാ നടപടികൾ തടസ്സപ്പെടുകയും ചെയ്തിരുന്നു.
ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ 2022 ഒക്ടോബർ 17 നാണ് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നിലവിലുള്ള മന്ത്രിസഭ അധികാരമേറ്റത്. മന്ത്രിസഭയിൽ 11 പുതുമുഖങ്ങളും രണ്ടു വനിതകളും ഉൾപ്പെട്ടിരുന്നു.
Comments are closed for this post.