കോട്ടയം: ശശി തരൂര്‍ ഡല്‍ഹി നായരല്ല, കേരളപുത്രനെന്ന് എന്‍.എസ്.എസ് ജനല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തരൂര്‍ വിശ്വപൗരനാണ്, കേരള പുത്രനാണ്, മുന്‍പ് ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ തരൂരിനെ ഡല്‍ഹി നായരെന്ന് താന്‍ വിമര്‍ശിച്ചിരുന്നു. ആ തെറ്റ് തിരുത്താന്‍ കൂടിയാണ് മന്നം ജയന്തി ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ആദ്യമായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തിയപ്പോള്‍ ദില്ലി നായരെന്നാണ് ശശി തരൂരിനെ സുകുമാരന്‍ നായര്‍ വിശേഷിപ്പിച്ചത്.
മന്നത്ത് പത്മനാഭന്റെ 146ാമത് ജയന്തി ആഘോഷത്തിന്റെ പൊതുസമ്മേളനം ശശി തരൂര്‍ ഉദ്ഘാടനം ചെയ്തു. രാവിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ ശശി തരൂര്‍, സന്ദര്‍ശനം ഏറെ സന്തോഷം തരുന്നതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
വി.ഡി സതീശന്‍ അടക്കം കോണ്‍ഗ്രസ് നേതാക്കളുമായി എന്‍.എസ്.എസ് നേതൃത്വം ഇടഞ്ഞുനില്‍ക്കുമ്പോഴാണ്, മന്നം ജയന്തിക്ക് തരൂരിനെ ക്ഷണിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
Comments are closed for this post.