തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വ്യവസായികളെ പ്രോല്‍സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് തരൂര്‍ പറഞ്ഞു.
വ്യവസായികളെ സ്വീകരിക്കാന്‍ ധൈര്യപൂര്‍വം മുഖ്യമന്ത്രി നില്‍ക്കുന്നെന്നും ഐക്യരാഷ്ട്രസഭയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം കേരളത്തിലേക്ക് വ്യവസായികളെ എത്തിക്കാന്‍ താന്‍ ശ്രമം നടത്തിയിരുന്നെന്നും എം.പി പറഞ്ഞു. വലിയ നിക്ഷേപകര്‍ക്കൊപ്പം ചെറുകിടഇടത്തരം സംരംഭകര്‍ക്കും കേരളത്തില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പടെ പങ്കെടുത്ത തിരുവനന്തപുരം ലുലുമാളിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു തരൂരിന്റെ പരാമര്‍ശം.
Comments are closed for this post.