2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബി.ബി.സി ഓഫിസ് റെയ്ഡ്; ഡോക്യുമെന്ററിയുടെ പേരിലുള്ള പ്രതികാരമായേ ലോകം കാണൂവെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ബി.ബി.സി ഓഫിസുകളില്‍ നടന്ന റെയ്ഡില്‍ ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ബി.ബി.സി. ഡോക്യുമെന്ററിയോടുള്ള പ്രതികാരമായേ ലോകം റെയ്ഡിനെ കാണൂവെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

‘ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാല്‍, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണ്. ബി.ബി.സി. ഡോക്യുമെന്ററിയോടുള്ള പ്രതികാരമായിട്ടേ ലോകം മുഴുവന്‍ നോക്കിക്കാണുകയുള്ളൂ.

മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്’, തരൂര്‍ ട്വീറ്റ് ചെയ്തു.അന്താരാഷ്ട്ര നികുതികളിലും ബി.ബി.സിയുടെ ഉപകമ്പനികളുടെ ട്രാന്‍സ്ഫര്‍ വിലനിര്‍ണ്ണയത്തിലുമുള്ള ക്രമക്കേടുകള്‍ ആരോപിച്ചാണ് ആദായനികുതി റെയ്‌ഡെന്നാണ് റിപ്പോര്‍ട്ടുകള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.