
ന്യൂഡല്‍ഹി: ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഐ.സി.സിയുടെ ആദ്യ സ്വതന്ത്ര ചെയര്മാന് കൂടിയാണ് ശശാങ്ക് മനോഹര്‍. ഏതെങ്കിലും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല. അതിനാല്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രണ്ടു ദിവസം മുന്‍പ് ശശാങ്ക് മനോഹര്‍ രാജി വെച്ചിരുന്നു.
അഭിഭാഷകന് കൂടിയായ ശശാങ്ക് മനോഹര്‍ 2008 മുതല്‍ 2011വരെ ബി.സി.സി.ഐ പ്രസിഡന്റായിരുന്നു. ജഗ്മോഹന് ഡാല്‍മിയയുടെ മരണത്തെ തുടര്‍ന്ന് 2015 ഒക്ടോബറില്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുപ്പെട്ടു.
Comments are closed for this post.