തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയുമായുള്ള ക്ലിഫ് ഹൗസ് കൂടിക്കാഴ്ച്ച ഔദ്യോഗികമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2017 സെപ്റ്റംബര്‍ 26 ന് രാവിലെ 10.30 ന് ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ഷാര്‍ജ ഭരണാധികാരിയുമായുള്ള കൂടിക്കാഴ്ച.
വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഒപ്പമുണ്ടായിരുന്നുവെന്നും കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിയമസഭയില്‍ രേഖാമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടിലായിരുന്നു യാത്രയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. മാത്യു കുഴല്‍നാടന്‍, സനീഷ് കുമാര്‍ ജോസഫ് എന്നിവരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
റൂട്ട് മാറ്റിയാണ് കൂടിക്കാഴ്ച നടത്തിയത് എന്നായിരുന്നു സ്വപ്ന സുരേഷിന്റെ ആരോപണം. യു.എ.ഇ കോണ്‍സില്‍ ജനറലുമായും ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ച ഔദ്യോഗിക സ്വഭാവമുള്ളതാണെന്നും കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments are closed for this post.