ഷാർജ: മുൻസിപ്പൽ പിഴയിൽ 50 ശതമാനം ഇളവ് വരുത്തി ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ. ചൊവ്വാഴ്ച ചേർന്ന ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിലാണ് തീരുമാനം. മുനിസിപ്പൽ ലംഘനങ്ങൾ നടത്തുകയും നിർദേശങ്ങൾ ലഭിക്കുന്നതിന് മുൻപ് രജിസ്‌ട്രേഷൻ നടത്തുകയും ചെയ്തവർക്കുള്ള പിഴകളിലാണ് പകുതി കുറച്ച് നൽകിയത്. അടുത്ത 90 ദിവസത്തേക്കാണ് ഈ കിഴിവിന് സാധുതയുള്ളത്. ഷാർജ മുനിസിപ്പാലിറ്റിയുടെ ബന്ധപ്പെട്ട പിഴകൾ തീർപ്പാക്കാൻ ഈ അവസരം ഉപയോഗിക്കാവുന്നതാണ്.
അതേസമയം, ഷാർജ എമിറേറ്റിൽ പ്രകൃതിക്ഷോഭം ബാധിച്ച വീടുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനമെടുത്തു. പ്രകൃതിക്ഷോഭത്തിൽ വീടിന് നാശനഷ്ടം സംഭവിച്ചവർക്ക് പണം നൽകാൻ സാമൂഹിക സേവന വകുപ്പിനെ ചുമതലപ്പെടുത്തി.
എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റിയുടെ (ഇപിഎഎ) കീഴിലുള്ള ഷാർജയിലെ ഡോഗ് കെയർ സെന്റർ ഷാർജ സ്‌പോർട്‌സ് കൗൺസിലുമായി അഫിലിയേറ്റ് ചെയ്യാനുള്ള തീരുമാനവും എക്‌സിക്യൂട്ടീവ് കൗൺസിൽ പുറപ്പെടുവിച്ചു.
Comments are closed for this post.